ടി.പി വധം: ആരും രക്ഷപ്പെടാമെന്നു കരുതേണ്ട –ചെന്നിത്തല
text_fieldsതൊടുപുഴ: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികളാരും രക്ഷപ്പെടാമെന്ന് കരുതേണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അവസാന കുറ്റവാളിയെയും പിടികൂടാൻ സ൪ക്കാ൪ പ്രതിജ്ഞാബദ്ധമാണ്. പ്രത്യേക പൊലീസ് സംഘത്തിൻെറ അന്വേഷണം തുടരുമെന്നും രമേശ് വാ൪ത്താസമ്മേളനത്തിൽ വ്യക്തമാക്കി.
കേസ് സി.ബി.ഐ തന്നെ അന്വേഷിക്കണമെന്നാണ് സ൪ക്കാറിൻെറ അഭിപ്രായം. വലിയ തോതിലുള്ള ഗൂഢാലോചന നടന്നിട്ടുള്ളതിനാൽ ഉയ൪ന്ന ഏജൻസിക്കേ കാര്യക്ഷമമായി അന്വേഷണം നടത്താനാകൂ.
ടി.പി. വധക്കേസ് പ്രതികളും സ്വ൪ണ കള്ളക്കടത്ത് കേസിലെ ഫയാസും തമ്മിലുള്ള ബന്ധം അന്വേഷണവിധേയമാക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ കേരള പൊലീസിന് പരിമിതിയുണ്ട്. ഇതിൻെറ അടിസ്ഥാനത്തിലാണ് കേസ് സി.ബി.ഐക്ക് കൈമാറിയത്. സ്വതന്ത്രവും നീതിപൂ൪വകവും നിഷ്പക്ഷവുമായ അന്വേഷണവുമായി സ്പെഷൽ ടീമും മുന്നോട്ട് പോകും.
ഇടുക്കി ബിഷപ്പും ഡീൻ കുര്യാക്കോസും തമ്മിലുണ്ടായ പ്രശ്നത്തിൽ പരിഹാരം കാണാൻ ശ്രമിച്ചിരുന്നോ എന്ന ചോദ്യത്തിന് മതമേലധ്യക്ഷന്മാരുമായി യു.ഡി.എഫിന് മെച്ചപ്പെട്ട ബന്ധമാണ് ഉള്ളതെന്നും ഇതുസംബന്ധിച്ച് എന്തെങ്കിലും തെറ്റിദ്ധാരണയുണ്ടെങ്കിൽ അതെല്ലാം ഒഴിവാക്കണമെന്നും രമേശ് പറഞ്ഞു.
ഡി.സി.സി പ്രസിഡൻറ് റോയി കെ. പൗലോസ്, ജോയി തോമസ്, സി.പി. മാത്യു, ഫ്രാൻസിസ് ജോ൪ജ് എന്നിവരും വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
