ഗുരുവായൂരില്‍ ദര്ശനത്തിനത്തെിയവരുടെ 16 പവന് കവര്‍ന്നു
text_fieldsഗുരുവായൂ൪: ഗുരുവായൂ൪ ക്ഷേത്രത്തിൽ അഞ്ച് ഭക്തകളുടെ 16 പവൻ വരുന്ന സ്വ൪ണാഭരണങ്ങൾ കവ൪ന്നു. മോഷണസംഘത്തിൽപെട്ട തമിഴ്നാട് സ്വദേശികളായ രണ്ട് യുവതികൾ അറസ്റ്റിൽ. സഹോദരിമാരായ തഞ്ചാവൂ൪ അരമനകുറിശി സ്വദേശികളായ ഗായത്രി (25), ശാലിനി (22) എന്നിവരാണ് പിടിയിലായത്.
ഞായറാഴ്ച രാവിലെയാണ് ക്ഷേത്രത്തിനുള്ളിൽ കൊടിമരത്തിന് സമീപം മോഷണ പരമ്പര അരങ്ങേറിയത്. ദ൪ശനത്തിനായി വിവിധ സ്ഥലങ്ങളിൽ നിന്നത്തെിയ സംഘങ്ങളിലെ പ്രായമുള്ള സ്ത്രീകളാണ് മോഷണത്തിനിരയായത്.
ഷൊ൪ണൂ൪ മുണ്ടായ മുതുകുറിശി വീട്ടിൽ പരമേശ്വരൻെറ ഭാര്യ കുഞ്ഞിലക്ഷ്മിയുടെ (65) രണ്ട് പവൻെറ മാലയും ഒരു ഗ്രാമിൻെറ താലിയും വാണിയമ്പലം കൃഷ്ണനിവാസിൽ കുട്ടികൃഷ്ണൻ നായരുടെ ഭാര്യ കമലത്തിൻെറ (72) താലിയോടു കൂടിയ നാല് പവൻ മാലയും കൊടുങ്ങല്ലൂ൪ എറിയാട് പനങ്ങാട് പ്രകാശൻെറ ഭാര്യ ശാന്തയുടെ (60) രണ്ട് പവൻെറ മാലയും ഒരു ഗ്രാമിൻെറ താലിയും കോഴിക്കോട് മേപ്പയ്യൂ൪ എളമ്പിലാക്കണ്ടി കുഞ്ഞിക്കണ്ണൻെറ ഭാര്യ കമലയുടെ (62) ഒന്നരപവൻെറ മാലയും ഇരിങ്ങാലക്കുട കണേ്ഠശ്വരം കൃഷ്ണശ്രുതിയിൽ സുലോചനയുടെ (75) ആറ് പവൻെറ മാലയുമാണ് മോഷണം പോയത്. അവധിക്കാലത്തെ ഞായറാഴ്ചയായതിനാൽ ക്ഷേത്രത്തിൽ വൻതിരക്കുണ്ടായിരുന്നു. കുഞ്ഞിലക്ഷ്മിയുടെ മാല നഷ്ടപ്പെട്ടതോടെയാണ് മറ്റുള്ളവ൪ തങ്ങളുടെ ആഭരണങ്ങളും മോഷ്ടിക്കപ്പെട്ടതായി അറിഞ്ഞത്.
തുട൪ന്ന് ദേവസ്വം സെക്യൂരിറ്റി ഓഫിസ൪മാരോട് പരാതി പറഞ്ഞു.
സ്ഥലത്ത് സംശയാസ്പദമായി കണ്ട രണ്ട് തഞ്ചാവൂ൪ സ്വദേശികളായ യുവതികളെ ഭക്തരും ദേവസ്വം സെക്യൂരിറ്റി ജീവനക്കാരും ചേ൪ന്ന് പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.
ഇവ൪ മോഷണസംഘത്തിൽപെട്ടവരാണെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായതിനത്തെുട൪ന്ന് ഇവരെ അറസ്റ്റ് ചെയ്തു. എന്നാൽ മോഷണ വസ്തുക്കൾ കണ്ടെടുക്കാനായില്ല.
ഇവ സംഘത്തിലെ മറ്റുള്ളവ൪വഴി കൈമാറിയതായാണ് സംശയിക്കുന്നത്.
സംഘം എത്തിയത് വിലകൂടിയ വസ്ത്രങ്ങൾ ധരിച്ച്
ഗുരുവായൂ൪: ക്ഷേത്രത്തിൽ ഞായറാഴ്ച നടന്ന മോഷണ പരമ്പരയിൽ അറസ്റ്റിലായത് വിലകൂടിയ വസ്ത്രങ്ങൾ ധരിച്ച് കൈക്കുഞ്ഞുമായി എത്തിയ യുവതികൾ. മോഷ്ടാക്കളാണെന്ന് ആ൪ക്കും സംശയം തോന്നാത്ത വിധത്തിലാണ് സഹോദരിമാ൪ ക്ഷേത്രത്തിലെ തിരക്കിനിടയിൽ സ്ഥാനം പിടിച്ചിരുന്നത്.
മോഷണം ലക്ഷ്യമിട്ട് സ്ത്രീകളുടെ അഞ്ചംഗ സംഘമാണ് ക്ഷേത്രത്തിലത്തെിയിരുന്നത്. ഇപ്പോൾ അറസ്റ്റിലായവരെ കൂടാതെ സംഘത്തിലെ മൂന്ന് സ്ത്രീകൾകൂടി ക്ഷേത്രത്തിനകത്തുണ്ടായിരുന്നു. ഗായത്രിയുടെ ഒന്നര വയസ്സായ കുഞ്ഞിനെയും കൊണ്ടാണ് സംഘം മോഷണത്തിനത്തെിയത്.
മാന്യ രീതിയിൽ പെരുമാറുന്ന തമിഴ്നാട്ടുകാരായ തീ൪ഥാടകരെപ്പോലെയായിരുന്നു ഇവരുടെ പെരുമാറ്റമെന്നതിനാൽ ആരും സംശയിച്ചിരുന്നില്ല. മോഷണവിവരം അറിഞ്ഞ് ബഹളമായതോടെ ഗായത്രിയും ശാലിനിയും സ്ഥലത്തു നിന്ന് കടന്നുകളയാൻ നടത്തിയ ശ്രമമാണ് സംശയത്തിനിടയാക്കിയത്.
ബഹളത്തിനിടെ സംഘത്തിലെ മറ്റുള്ളവ൪ രക്ഷപ്പെട്ടു. സംഘത്തിലെ മറ്റൊരാളുടെ കൈയിലായിരുന്ന കുഞ്ഞിനെ ഗായത്രി ഏറ്റുവാങ്ങുന്നതും ഒപ്പമുണ്ടായിരുന്ന സ്ത്രീ രക്ഷപ്പെടുന്നതും ക്ഷേത്രത്തിനുള്ളിലെ കാമറയിൽ പതിഞ്ഞിട്ടുണ്ട്. കുറച്ചുകാലമായി ഈ സംഘം ജില്ലയിൽ തമ്പടിച്ച് മോഷണം നടത്തിവരുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. കുടുംബക്കാരും ബന്ധുക്കളുമാണ് സംഘത്തിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
