‘തൊഴിലുറപ്പ് കൂലി: തീരുമാനം ചട്ടലംഘനം’
text_fieldsതിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികൾക്ക് നൽകേണ്ട കൂലിയായ 428 കോടി രൂപ കേന്ദ്രത്തിൽനിന്ന് വാങ്ങിയെടുക്കാതെ തദ്ദേശസ്ഥാപനങ്ങളുടെ മെയിൻറനൻസ് ഫണ്ടിൽനിന്ന് വകമാറ്റി കൂലി നൽകുന്ന സ൪ക്കാ൪ തീരുമാനം തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദൻ പ്രസ്താവനയിൽ പറഞ്ഞു.
തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിലാളികൾക്ക് നൽകേണ്ട കൂലി ഉൾപ്പെടെ 1000 കോടി യാണ് കേന്ദ്രത്തിൽനിന്ന് കേരളത്തിന് ലഭിക്കാനുള്ളത്.
ഈ തുക വാങ്ങിയെടുക്കാൻ സ൪ക്കാ൪ നടപടി സ്വീകരിച്ചില്ല. ഇതിനുപകരം തദ്ദേശസ്ഥാപനങ്ങളുടെ മെയിൻറനൻസ് ഫണ്ടിൽനിന്നും വകമാറ്റി തൊഴിലാളികളുടെ കൂലി കൊടുക്കുന്നതിന് തീരുമാനമെടുത്തത്.
ഇത്രയും തുക നിയമം ലംഘിച്ച് നൽകുന്നതിന് എടുത്ത തീരുമാനത്തിന് തെരഞ്ഞെടുപ്പ് കമീഷൻെറ അനുമതി പോലും വാങ്ങിയിട്ടില്ല.തെരഞ്ഞെടുപ്പ് കമീഷൻ ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണമെന്നും വി.എസ്. ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
