ഇടമണ്ണില്‍ ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ക്ക് സൂര്യാഘാതം
text_fieldsപുനലൂ൪: പുനലൂരിന് അടുത്ത് ഇടമണ്ണിൽ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ട൪ സൂര്യാഘാതമേറ്റ് താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. പുന്നല കാപ്പിമുകളിൽ വീട്ടിൽ കെ. റോബിനാണ് (25) പൊള്ളലേറ്റത്. കഴുത്തിന് പിറകിലും മുഖത്തും മുതുകിലും ചെവിക്ക് താഴെയും പൊള്ളലേറ്റു. ഇടമൺ മൃഗാശുപത്രിയിൽ നടക്കുന്ന കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പിനായി ഒരാഴ്ചയായി ഇവിടെ ജോലി ചെയ്തുവരികയാണ്. തുറസ്സായ സ്ഥലത്തുനിന്ന് കുത്തിവെപ്പ് എടുക്കുന്നതിനാൽ രണ്ടു ദിവസമായി ചൂടിൻെറ അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു.ശനിയാഴ്ച ഉച്ചയോടെ ജോലിക്കിടെ റോബിന് ശരീരം മുഴുവനും പുകച്ചിലും നീറ്റലും അനുഭവപ്പെട്ടു. ഉടൻതന്നെ സഹപ്രവ൪ത്തക൪ ആശുപത്രിയിലത്തെിച്ച് പ്രാഥമിക ചികിത്സ നൽകി. റോബിന് അനുഭവപ്പെട്ടത് സൂര്യാഘാതമേറ്റുണ്ടാകുന്ന പൊള്ളലാണെന്ന് ഡോക്ട൪മാ൪ പറഞ്ഞു. ഒരാഴ്ചയായി പുനലൂ൪ ഉൾപ്പെട്ട കിഴക്കൻമേഖലയിൽ കഠിനമായ ചൂടാണ് അനുഭവപ്പെടുന്നത്. ചൂട് ഇതിനകം 39 ഡിഗ്രി സെൽഷ്യസിലത്തെി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
