മങ്കട: എം.പി. നാരായണമേനോനും കട്ടിലശ്ശേരി മുഹമ്മദ് മുസ്ലിയാരും സാധാരണക്കാരൻെറ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ സ്വാതന്ത്ര്യസമര സേനാനികളായിരുന്നെന്ന് എം.പി. നാരായണമേനോൻ അനുസ്മരണ കുടുംബ സംഗമ സമ്മേളനം അഭിപ്രായപ്പെട്ടു.
ക൪ഷകരുടെ ഉയ൪ച്ചക്കും അവരുടെ അവകാശങ്ങൾക്കും, വിദ്യാഭ്യാസ പുരോഗതിക്കും വേണ്ടി യത്നിച്ചവരായിരുന്നു ഇരുവരുമെന്ന് കടുങ്ങപുരത്ത് നടന്ന അനുസ്മരണ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച കരുവള്ളി മുഹമ്മദ് മൗലവി അഭിപ്രായപ്പെട്ടു. മുസ്ലിം സമുദായത്തിൻെറ ഉന്നതിക്ക് മദ്റസകളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്ഥാപിക്കുകയും സാമുദായിക സൗഹാ൪ദം വള൪ത്തിയെടുക്കാൻ ശ്രമിക്കുകയും ചെയ്ത കട്ടിലശ്ശേരി മുഹമ്മദ് മുസ്ലിയാരുടെ പേരിൽ ഒരു സ്ഥാപനമെങ്കിലും ഇല്ലാതെപോയതും, ബ്രിട്ടീഷുകാരുടെ ക്രൂര പീഡനങ്ങൾ ഏറ്റു വാങ്ങിയിട്ടും ലക്ഷ്യത്തിൽ നിന്നു പിന്മാറാത്ത എം.പി. നാരായണമേനോന് ഒരു സ്മാരകം നി൪മിക്കാൻ സ൪ക്കാറുകൾ തയാറാകാത്തതും ന്യായീകരിക്കാവുന്നതല്ലെന്ന് അനുസ്മരണ പ്രഭാഷണത്തിൽ ഇന്ത്യനൂ൪ ഗോപി പറഞ്ഞു.
ഇരുവരുടെയും ചരിത്രം വിവരിക്കുന്ന ‘ട്വിൻ ലെജൻറ്സ് ഓഫ് മലബാ൪’ സിനിമയുടെ സംവിധായകൻ അലി അരിക്കത്തിനെ ആദരിച്ചു.
പുതു തലമുറ വിസ്മരിച്ച രണ്ടു പോരാളികളുടെ ജീവിതവും സന്ദേശവും പരിചയപ്പെടുത്തുകയാണ് സിനിമയിലൂടെ ചെയ്തതെന്ന് സംവിധായകൻ പറഞ്ഞു. 25 വ൪ഷത്തെ ഇടവേളക്കു ശേഷമാണ് ഞായറാഴ്ച പുഴക്കാട്ടിരി ഗവ. ഹൈസ്കൂളിൽ അനുസ്മരണ കുടുംബ സംഗമം നടന്നത്.
പെരിന്തൽമണ്ണ: എം.പി. നാരായണമേനോൻ അനുസ്മരണ സമ്മേളനം അങ്ങാടിപ്പുറത്ത് ടി.എ. അഹമ്മദ് കബീ൪ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ഡോ. ടി. ഹുസൈൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് കോറാടൻ റംല, എം.പി. നാരായണമേനോൻ ട്രസ്റ്റ് സെക്രട്ടറി ഇന്ത്യനൂ൪ ഗോപി, സി. സേതുമാധവൻ എന്നിവ൪ സംസാരിച്ചു. ‘19ാം നൂറ്റാണ്ടിലെ മാപ്പിള ലഹളകൾ’ വിഷയത്തിൽ ഡോ. എം. വിജയലക്ഷ്മിയും ‘എം.പി. നാരായണ മേനോൻെറ മതനിരപേക്ഷ വീക്ഷണം’ വിഷയത്തിൽ ഹരിപ്രിയയും പ്രബന്ധം അവതരിപ്പിച്ചു. ‘ട്വിൻ ലെജൻറ്സ് ഓഫ് മലബാ൪’ ചിത്രത്തിൻെറ സംവിധായകൻ അലി അരിക്കത്തിനെ ടി.എ. അഹമ്മദ് കബീ൪ എം.എൽ.എ ആദരിച്ചു. ശശി മേനോൻ സ്വാഗതവും സുരേന്ദ്രൻ കിടങ്ങിൽ നന്ദിയും പറഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2014 11:53 AM GMT Updated On
date_range 2014-03-24T17:23:48+05:30‘നാരായണമേനോനും കട്ടിലശ്ശേരിയും സാധാരണക്കാരന് വേണ്ടി പോരാടിയവര്‍’
text_fieldsNext Story