ആത്താറ്റ്കുന്ന് കാട്ടുനായ്ക്ക കോളനി റോഡിന് അവഗണന
text_fieldsകാട്ടിക്കുളം: തിരുനെല്ലിയിലെ ആത്താറ്റ്കുന്ന് കോളനിയിലേക്കുള്ള റോഡ് നന്നാക്കണമെന്ന കോളനിവാസികളുടെ നിരന്തര ആവശ്യം പഞ്ചായത്തും ട്രൈബൽ വകുപ്പും അവഗണിക്കുന്നു.
തിരുനെല്ലി പഞ്ചായത്തിൽ മൂന്നാംവാ൪ഡ് ചേകാടിയിലാണ് ഈ കോളനി. പട്ടികവ൪ഗ വകുപ്പിൻെറയും ഐ.ടി.ഡി.പിയുടെയും അംഗീകൃത പട്ടികയിൽപെട്ടതാണ് ഈ കാട്ടുനായ്ക്ക കോളനി.
15 വ൪ഷം മുമ്പ് മെറ്റലിട്ടതല്ലാതെ പിന്നീട് ഒരുപണിയും ഈ റോഡിൽ നടത്തിയിട്ടില്ല. മെറ്റൽ മുഴുവൻ ഇളകി കുഴികളും വൻചാലുകളുമായി.
കാൽനടപോലും ദുഷ്കരമാണ്. പലപ്പോഴും കോളനിയിലേക്ക് ആശുപത്രി ആവശ്യങ്ങൾക്കുപോലും വിളിച്ചാൽ വാഹനങ്ങൾ വരാറില്ല.
40 വ൪ഷത്തോളം പഴക്കമുള്ള റോഡിനെ അവഗണിച്ചാണ് പുതിയ റോഡുകൾ അധികൃത൪ നന്നാക്കുന്നത്.
റോഡ് നന്നാക്കിയില്ലെങ്കിൽ സമരത്തിനിറങ്ങാനുള്ള ഒരുക്കത്തിലാണ് കോളനി നിവാസികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
