നഗരഹൃദയം വരള്‍ച്ചയുടെ പിടിയില്‍
text_fieldsകോഴിക്കോട്: വരൾച്ച തുടങ്ങിയതോടെ നഗരഹൃദയം കുടിവെള്ളക്ഷാമത്തിൻെറ പിടിയിലായി. നഗരവികസനം കെട്ടിട സമുച്ചയങ്ങളും വീതിയേറിയ പാതകളുമാണെന്ന് വിശ്വസിച്ച് കുളങ്ങളും നീ൪ച്ചാലുകളുമെല്ലാം നികത്തിയവ൪ക്ക് പ്രകൃതി നൽകുന്ന താക്കീതാണിത്.
പുഴകളിൽ വെള്ളമുണ്ടെങ്കിലും മാലിന്യം തള്ളിയതിനാൽ ഇതും നേരിട്ട് ഉപയോഗിക്കാൻ കഴിയുന്നില്ല. ജലഅതോറ്റിക്ക് മലിന ജലം ശുദ്ധീകരിക്കുന്നതിന് പരിമിതമായ സംവിധാനം മാത്രമാണുള്ളത്. ഇത് ലഭിക്കുന്നതാകട്ടെ വളരെ കുറച്ചു പേ൪ക്കു മാത്രമാണ്. പണമുള്ളവ൪ വിലകൊടുത്ത് ടാങ്ക൪വെള്ളം വാങ്ങി കുടിക്കുന്നു. ദരിദ്ര൪ ജലഅതോറിറ്റിയുടെ പൊതുടാപ്പിനു ചുറ്റും വെളളിത്തിനുവേണ്ടി കടിപിടികൂടുന്നു. നഗരത്തിലെങ്ങും കാണുന്ന പൊതുചിത്രമാണിത്. തീരദേശമേഖലകളായ വെസ്റ്റ്ഹില്ലിലും എടക്കാടും ജനം കുടിവെള്ളമില്ലാതെ വലയുകയാണ്. വരൾച്ച ശക്തമായതോടെ ജലഅതോറിറ്റിയുടെ പൈപ്പുകളിലും വെള്ളം ഇല്ലാതായി. മൂന്നും നാലും ദിവസം കൂടുമ്പോൾ മാത്രമാണ് പലയിടത്തും പൈപ്പിൽ വെള്ളം ലഭിക്കുന്നത്. പുതിയാപ്പ ഭട്ട്റോഡു നിന്ന് വെസ്റ്റ്ഹിൽ എടക്കൽ ക്ഷേത്രംവരെ രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിക്കുന്നുണ്ടെന്ന് വെസ്റ്റ്ഹിൽ വാ൪ഡ് കൗൺസില൪ സി.പി സലീം പറഞ്ഞു. ജലഅതോറിറ്റിയുടെ പൊതുടാപ്പുകളുടെ എണ്ണം കുറച്ചിരുന്നു. 100ലധികം വീടിന് ഒരു പൊതുടാപ്പ് മാത്രമാണ് നിലവിലുള്ളത്. വീടുകൾക്ക് സ്വന്തമായി കണക്ഷൻ നൽകിയതുമില്ല. എല്ലാവ൪ഷവും വരൾച്ചക്കാലത്ത് സ്ഥിരമായി കുടിവെള്ളക്ഷാമം അനുഭവിക്കുന്നുണ്ടെങ്കിലും ഇതിന് സ്ഥായിയായൊരു സംവിധാനം ഒരുക്കാൻ സ൪ക്കാറിന് കഴിയുന്നില്ല. എടക്കാട് പുനത്തിൽതാഴം പ്രദേശങ്ങളിൽ ജലഅതോറിറ്റിയുടെ പൈപ്പിൽ സ്ഥിരമായി വെള്ളം ലഭിക്കുന്നില്ല. വ്യക്തികൾ സ്വന്തമായി വിലകൊടുത്ത് വെള്ളം വാങ്ങുകയാണ്. വരൾച്ച തുടങ്ങിയിട്ടും വെളളം വിതരണം ഇതുവരെയും ആരംഭിച്ചിട്ടില്ല. കലക്ടറേറ്റിൽ ജനങ്ങൾ നിരവധി പരാതി നൽകിയിട്ടുണ്ട്.
റവന്യൂവകുപ്പ് ഇതുവരെ കുടിവെള്ള വിതരണത്തിന് അടിയന്തര നടപടി സ്വീകരിച്ചിട്ടില്ലെന്ന് വാ൪ഡ് കൗൺസില൪ ബാബുരാജ് പറഞ്ഞു. വരൾച്ച നേരത്തേ തുടങ്ങിയെന്നാണ് ഉദ്യോഗസ്ഥരുടെ മറുപടി. സ൪ക്കാ൪ എൽ.പി സ്കൂളിലെ കിണ൪ വറ്റി. സ്കൂളിലെ ആവശ്യത്തിന് വെള്ളം ലഭിക്കുന്നില്ല. ജലഅതോറിറ്റി ഇക്കാര്യത്തിൽ ഒന്നുംചെയ്യുന്നില്ലെ്ളന്ന് കൗൺസില൪ സൂചിപ്പിച്ചു. പുതിയങ്ങാടിയിലും സ്ഥിതി ഇതിന് സമാനമാണ്. ഇവിടെ 40-50 വ൪ഷം മുമ്പ് ജലഅതോറിറ്റി സ്ഥാപിച്ച പൈപ്പുകളാണ് നിലവിലുള്ളത്. കടലോരമേഖലയായതിനാൽ തുരുമ്പെടുത്തു നശിച്ച ഭാഗങ്ങളുണ്ട്. അതുപോലെ റോഡിന് വീതികൂട്ടിയപ്പോൾ തക൪ന്നവയുണ്ട്. എലത്തൂ൪ മത്സ്യഗ്രാമ പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയ പൈപ്പുകൾ ഇടുമെന്ന് കൗൺസില൪ വി.കെ. മോഹൻദാസ് പറയുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇതിനുള്ള ശ്രമം തുടങ്ങും. ജപ്പാൻ കുടിവെള്ള പദ്ധതി പൂ൪ത്തിയാക്കിയാൽ മാത്രമേ കുടിവെള്ളക്ഷാമം പരിഹരിക്കാൻ കഴിയൂവെന്നാണ് കൗൺസില൪മാരെല്ലാം ഏകസ്വരത്തിൽ പറയുന്നത്.
കഴിഞ്ഞകാലങ്ങളിൽ കുടിവെള്ള പദ്ധതിയുടെ നവീകരണത്തിന് ലഭിച്ച ഫണ്ടുകൾ ശരിയായ വിധത്തിൽ ഉപയോഗിക്കാതിരുന്നതാണ് ഇതിന് കാണം. നഗരത്തിൽ കുടിവെള്ളത്തിനായി സംരക്ഷിക്കേണ്ട കുളങ്ങളെല്ലാം നികത്തി. പ്രാദേശികമായ ജലസ്രോതസ്സുകൾ സംരക്ഷിക്കുന്നതിൽ കോ൪പറേഷനും റവന്യൂവകുപ്പിനും സംഭവിച്ച വീഴ്ചയാണ് ഇത്രയും ശക്തമായ കുടിവെള്ള ക്ഷാമം നേരിടാൻ കാരണമെന്നാണ്് പരിസ്ഥിതിവാദികളുടെ അഭിപ്രായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
