പാകിസ്താന് ആദ്യജയം
text_fieldsമി൪പൂ൪: ട്വൻറി20 ലോകകപ്പ് ഗ്രൂപ് രണ്ടിലെ കരുത്തന്മാ൪ തമ്മിലുള്ള പോരാട്ടത്തിൽ ആസ്ട്രേലിയക്കെതിരെ പാകിസ്താന് 16 റൺസ് ജയം. 54 പന്തിൽ ഒമ്പത് ഫോറും നാല് സിക്സും പറത്തി 94 റൺസെടുത്ത ഉമ൪ അക്മലിൻെറ മികവിൽ, ആദ്യം ബാറ്റുചെയ്ത പാകിസ്താൻ 191 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ തുടക്കത്തിലെ തക൪ച്ചക്കുശേഷം ആരോൺ ഫിഞ്ചും (65) ഗ്ളെൻ മാക്സലും (74) മൂന്നാം വിക്കറ്റിൽ 118 റൺസ് കൂട്ടിച്ചേ൪ത്ത് പ്രതീക്ഷ നൽകി. എന്നാൽ, മറ്റുള്ളവ൪ രണ്ടക്കം കാണാതെ പുറത്തായതോടെ ആസ്ട്രേലിയൻ ഇന്നിങ്സ് 175 റൺസിൽ അവസാനിച്ചു. പാക് നിരയിൽ സുൽഫിഖ൪ ബാബ൪, ഉമ൪ഗുൽ, സഈദ് അജ്മൽ, ഷാഹിദ് അഫ്രീദി, ബിലാവൽ ഭാട്ടി എന്നിവ൪ രണ്ടു വീതം വിക്കറ്റെടുത്തു.
ഫീൽഡിങ് തെരഞ്ഞെടുത്ത ക്യാപ്റ്റൻ ജോ൪ജ് ബെയ്ലിയുടെ തീരുമാനത്തെ ശരിവെക്കുന്നതായിരുന്നു ഓസീസ് ബൗളിങ്. ഓപണ൪ അഹമ്മദ് ഷെഹസാദിനെ (5) ബോളിങ൪ സ്വന്തം പന്തിൽ പിടിച്ചു പുറത്താക്കി. പിന്നാലെ മുഹമ്മദ് ഹഫീസിനെ (13) വാട്സൻ കുറ്റിതെറിപ്പിച്ച് മടക്കി. എന്നാൽ ഉമ൪ അക്മൽ, കമ്രാൻ അക്മൽ (31) എന്നിവ൪ സ്കോ൪ ഉയ൪ത്തിയപ്പോൾ ഓസീസ് പരുങ്ങലിലായി. ഉമ൪ അക്മലാണ് കളിയിലെ കേമൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
