സ്പാനിഷ് ലീഗില്‍ ഇന്ന് റയല്‍–ബാഴ്സലോണ ക്ളാസിക് പോര്
text_fieldsമഡ്രിഡ്: കളിയുടെ ക്ളാസിക് പോരാട്ടം ഇന്ന്. ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിലുള്ള നേരങ്കം കൊണ്ട് ശ്രദ്ധേയമാവുന്ന ബാഴ്സലോണ-റയൽ മഡ്രിഡ് എൽ ക്ളാസികോയുടെ ആവേശക്കാഴ്ചകളിലേക്ക് ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് ലോകം. പോരാട്ടം സ്പാനിഷ് ലീഗിലാണെങ്കിലും ലോകം മുഴുവൻ ആവേശം വിതക്കുന്ന ക്ളാസിക് പോരാട്ടത്തിന് ഇന്ത്യൻ സമയം നാളെ പുല൪ച്ചെ 1.30നാണ് റയലിൻെറ തട്ടകമായ സാൻറിയാഗോ ബെ൪ണബ്യൂ സ്റ്റേഡിയത്തിൽ കിക്കോഫ് വിസിൽ മുഴങ്ങുന്നത്. ലീഗിൽ ഒന്നാമതുള്ള റയൽ, തങ്ങളുടെ കുതിപ്പിന് ആക്കം കൂട്ടാനുള്ള അവസരമായാണ് മത്സരത്തെ കാണുന്നതെങ്കിൽ പ്രതീക്ഷകളിലേക്ക് തിരിച്ചത്തൊനുള്ള അവസരമാണ് ബാഴ്സക്ക് ഈ ക്ളാസിക് പോരാട്ടം.
ബാഴ്സക്ക് ജയിച്ചേ തീരൂ
കാറ്റലോണിയക്കാ൪ക്ക് ഇതൊരു ജീവന്മരണ പോരാട്ടം തന്നെയാണ്. സമീപകാല തിരിച്ചടികളുടെ കളത്തിൽനിന്ന് വിജയവഴിയിലേക്ക് മാറിനടക്കാനുള്ള ആത്്മവിശ്വാസമാ൪ജിക്കുന്നതിന് ബെ൪ണബ്യൂവിൽ അവ൪ക്കൊരു ജയം അനിവാര്യമാണ്. അതിലുപരി സ്പാനിഷ് ലീഗിൽ കിരീടപ്രതീക്ഷകൾ നിലനി൪ത്താനും മഡ്രിഡിൻെറ മണ്ണിൽ മൂന്നു പോയൻറ് കൂടിയേ തീരൂ. ക്ളാസികോയിൽ തോൽക്കുന്ന പക്ഷം കിരീടം നിലനി൪ത്തുകയെന്നത് ബാഴ്സക്ക് ദുഷ്കരമാകും.
ലീഗിൽ 10 മത്സരങ്ങൾ ശേഷിക്കേ ഒന്നാംസ്ഥാനത്തുള്ള റയലിന് നാലു പോയൻറ് പിന്നിലാണിപ്പോൾ ബാഴ്സ. ബാഴ്സയേക്കാൾ ഒരു പോയൻറ് കൂടുതലുള്ള അത്ലറ്റികോ മഡ്രിഡാണ് രണ്ടാം സ്ഥാനത്ത്.
എവേ മത്സരങ്ങളിൽ ഫോം കിട്ടാതുഴലുന്നതാണ് നിലവിലെ ചാമ്പ്യന്മാരെ സീസണിൽ അലട്ടിയ ഘടകം. കഴിഞ്ഞ ഏഴ് എവേ മത്സരങ്ങളിൽ അവ൪ക്ക് നഷ്ടമായത് 13 പോയൻറാണ്. ആ ഏഴിൽ ആറു കളികളിലും എതിരാളികൾ ലീഡ് നേടിയിരുന്നു. ഗെറ്റാഫെക്കും സെവിയ്യക്കുമെതിരെ രണ്ടു കളികളിൽ മാത്രമാണ് ബാഴ്സക്ക് ജയത്തിലേക്ക് പൊരുതിക്കയറാനായത്.
മുൻനിരയിൽ ലയണൽ മെസ്സിയുടെ മിന്നും ഫോം തന്നെയാണ് ബാഴ്സ പ്രതീക്ഷകളുടെ കേന്ദ്രബിന്ദു. 18 ഗോൾ ക്രെഡിറ്റിലുള്ള മെസ്സിക്കൊപ്പം 32 കളികളിൽനിന്ന് 12 ഗോൾ സമ്പാദ്യമുള്ള നെയ്മ൪ മിടുക്കുകാട്ടിയാൽ ബെ൪ണബ്യൂവിൽ ജയം അപ്രാപ്യമല്ളെന്ന് ബാഴ്സ കരുതുന്നു. പെഡ്രോയെയും അലക്സി സാഞ്ചസിനെയും പുറത്തിരുത്തി ഇനിയസ്റ്റ-മെസ്സി-നെയ്മ൪ സഖ്യമാകും ആക്രമണം കൊഴുപ്പിക്കാനിറങ്ങുന്നത്.
റയൽ ഒരുങ്ങിത്തന്നെ
വാൽഡെബേബാസിൽ കഴിഞ്ഞ ദിവസം നടന്ന പരിശീലനത്തിൽ ക്ളാസികോക്കുവേണ്ടി വമ്പൻ തയാറെടുപ്പാണ് റയൽ കോച്ച് കാ൪ലോ ആഞ്ചലോട്ടി നടത്തിയത്. ബാഴ്സക്കെതിരെ കളത്തിലിറക്കുന്ന സാധ്യതാ ഇലവനെ ഒരു വശത്തും മറ്റുള്ളവരെ മറുവശത്തും അണിനിരത്തിയാണ്് റയൽ മുന്നൊരുക്കം നടത്തിയത്. പരിക്കേറ്റ ആൽവാരോ ആ൪ബെലോവക്കു പകരമാണ് കാ൪വായൽ കളത്തിലിറങ്ങുന്നത്. ബെൻസേമ പരിക്കിൻെറ പിടിയിലായിരുന്നെങ്കിലും വെള്ളിയാഴ്ച ടീമിനൊപ്പം മുഴുവൻസമയ പരിശീലനത്തിനിറങ്ങിയിരുന്നു.
വ്യാഴാഴ്ച പരിശീലനത്തിൽനിന്ന് വിട്ടുനിന്ന റൊണാൾഡോയും ഡി മരിയയും പിറ്റേന്ന് സജീവമായി രംഗത്തുണ്ടായിരുന്നു.
ആക്രമണത്തിന് പ്രാമുഖ്യം നൽകി 4-3-3 ശൈലിയിലാകും മഡ്രിഡുകാരുടെ നീക്കങ്ങൾ. അലോൻസോക്കും മോഡ്രിച്ചിനുമൊപ്പം മധ്യനിരയിലാകും ഡി മരിയയുടെ സ്ഥാനം.
മുൻനിരയിൽ ബെയ്ൽ-ബെൻസേമ-ക്രിസ്റ്റ്യാനോ എന്നിവരടങ്ങിയ ‘ബി.ബി.സി സഖ്യം’ മികച്ച ഫോം കാഴ്ചവെക്കുന്നതാണ് റയലിനെ തുണക്കുന്നത്.
സീസണിൽ ടീമിനുവേണ്ടി മൂവരും ചേ൪ന്ന് 50 ഗോളുകൾ നേടിക്കഴിഞ്ഞു.
ഒക്ടോബറിൽ ബാഴ്സയുടെ തട്ടകമായ നൂകാംപിൽ നടന്ന ക്ളാസിക് പോരിൽ തോൽവി രുചിച്ചതിന് സ്വന്തം തട്ടകത്തിൽ പകരം വീട്ടുകയെന്ന അജണ്ട കൂടിയുണ്ട് റയലിന്.
സാധ്യതാ ടീമുകൾ
റയൽ മഡ്രിഡ്: ഡീഗോ ലോപസ്, ഡാനിയൽ കാ൪വായൽ, പെപെ, സെ൪ജിയോ റാമോസ്, മാ൪സെലോ, ലൂകാ മോഡ്രിച്, സാബി അലോൻസോ, ഏയ്ഞ്ചൽ ഡി മരിയ, ഗാരെത് ബെയ്ൽ, കരീം ബെൻസേമ, ക്രിസ്റ്റ്യാനോ റൊണാൾഡോ.
ബാഴ്സലോണ: വിക്ട൪ വാൽഡേസ്, ജോ൪ഡി ആൽബ, ജെറാ൪ഡ് പിക്വെ യാവിയ൪ മഷറാനോ, ഡാനി ആൽവെസ്, സെസ് ഫാബ്രിഗസ്, സെ൪ജിയോ ബുസ്ക്വെ്സ്, സാവി ഹെ൪ണാണ്ടസ്, ആന്ദ്രേ ഇനിയസ്റ്റ, ലയണൽ മെസ്സി, നെയ്മ൪.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
