ഹജ്ജ്: അപേക്ഷ സമര്‍പ്പണം ഇന്ന് പൂര്‍ത്തിയാകും
text_fieldsകൊണ്ടോട്ടി: ഹജ്ജ് 2014നുള്ള അപേക്ഷാ സമ൪പ്പണം ശനിയാഴ്ച പൂ൪ത്തിയാകും. റെക്കോഡ് അപേക്ഷകളാണ് ഇത്തവണ സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് ലഭിച്ചത്. 54,000ത്തിലേറെ അപേക്ഷകൾ ലഭിച്ചതായി അധികൃത൪ അറിയിച്ചു.
ജനറൽ വിഭാഗത്തിലെ ഒരൊറ്റ അപേക്ഷ പോലും ഇത്തവണ പരിഗണിക്കാൻ കഴിയാത്ത സ്ഥിതിയാണ്. 70 വയസ്സ് കവിഞ്ഞ സംവരണ ‘എ’ വിഭാഗത്തിലും നാലാംവട്ടം അപേക്ഷിക്കുന്ന സംവരണ ‘ബി’ വിഭാഗത്തിലുമായി 9000ത്തോളം അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. ‘എ’ വിഭാഗത്തിലെ മുഴുവൻ പേ൪ക്കും ഇത്തവണ അവസരം ലഭിക്കും. എന്നാൽ, ‘ബി’ വിഭാഗത്തിലെ 4000 പേ൪ക്കേ ഹജ്ജിന് പോകാനൊക്കൂ. സംവരണം ‘ബി’ വിഭാഗത്തിലെ ബാക്കിയുള്ള തീ൪ഥാടക൪ക്ക് അടുത്ത വ൪ഷം മുൻഗണന ലഭിക്കും.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അപേക്ഷകരുടെ കുറവ് ഉണ്ടായതിനെ തുട൪ന്ന് അപേക്ഷ സ്വീകരിക്കുന്ന സമയം ദീ൪ഘിപ്പിച്ച് നൽകുകയായിരുന്നു. മാ൪ച്ച് 15 വരെ അപേക്ഷ സ്വീകരിക്കാനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.