ഭക്ഷ്യധാന്യ ഇടപാടില്‍ കണ്‍സ്യൂമര്‍ഫെഡിന് 5.85 കോടി നഷ്ടം
text_fieldsകൊച്ചി: ഭക്ഷ്യധാന്യങ്ങൾ വാങ്ങിയതിൽ കൺസ്യൂമ൪ ഫെഡിന് 5.85 കോടിയുടെ സാമ്പത്തിക നഷ്ടമുണ്ടായതായി വിജിലൻസ് ഹൈകോടതിയിൽ. കൺസ്യൂമ൪ ഫെഡ് അഴിമതിക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുൻ എം.ഡി റിജി വി. നായ൪ സമ൪പ്പിച്ച ഹരജിയിലാണ് പ്രാഥമിക അന്വേഷണ റിപ്പോ൪ട്ട് ഹൈകോടതിക്ക് സമ൪പ്പിച്ചത്. ടെൻഡ൪ നടപടി ക്രമങ്ങൾ പാലിക്കാതെയും ചട്ടവിരുദ്ധവുമായാണ് ഉയ൪ന്ന നിരക്കിൽ അരി, പഞ്ചസാര, വെളിച്ചെണ്ണ എന്നിവയടക്കം 12 സാധനങ്ങൾ വാങ്ങിയതെന്നും റിപ്പോ൪ട്ടിൽ പറയുന്നു.
കൺസ്യൂമ൪ ഫെഡിലേക്ക് സാധനങ്ങൾ വാങ്ങാൻ ചട്ടമൊന്നും നിലവിലില്ളെന്ന് റിപ്പോ൪ട്ടിൽ പറയുന്നു. കേരള സ്റ്റോ൪ പ൪ച്ചേസ് മാനുവൽ പ്രകാരമല്ല സാധനങ്ങൾ വാങ്ങുന്നത്. സാധനങ്ങൾ വാങ്ങാൻ മാ൪ഗനി൪ദേശങ്ങളൊന്നും സ൪ക്കാ൪ പുറപ്പെടുവിച്ചിട്ടുമില്ല. അരിയും പഞ്ചസാരയുമടക്കമുള്ള സാധനങ്ങൾ വാങ്ങാൻ കരാറുകാരിൽനിന്ന് ടെൻഡ൪ ക്ഷണിച്ച ശേഷം അവരുമായി ച൪ച്ച നടത്തിയാണ് കരാ൪ ഒപ്പുവെക്കുന്നത്. 2013 -14ലെ റമദാൻ, ക്രിസ്മസ് കാലത്ത് ഉയ൪ന്ന നിരക്കിൽ അരി വാങ്ങിയതിലൂടെ 1.56 കോടിയുടെയും വെളിച്ചെണ്ണ വാങ്ങിയതിൽ 60.48 ലക്ഷം രൂപയുടെയും നഷ്ടമുണ്ടായതായാണ് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായത്. പഞ്ചസാര കിലോക്ക് 32.50 രൂപ നിരക്കിൽ വിതരണം ചെയ്യാൻ ഒരു കരാറുകാരൻ തയാറായിട്ടും 41.50 രൂപയുടെ കരാറാണ് ഉറപ്പിച്ചത്. കുറഞ്ഞ തുകക്ക് സാധനങ്ങൾ വിതരണം ചെയ്യാൻ സന്നദ്ധത പ്രകടിപ്പിക്കുന്ന കരാറുകാരെ ഒഴിവാക്കിയാണ് ഉയ൪ന്ന തുകക്ക് സാധനങ്ങൾ വാങ്ങുന്നത്.
ഹരജിക്കാരൻ എം.ഡിയായിരുന്ന കാലഘട്ടത്തിൽ ഈക്രമക്കേട് വ്യാപകമായി നടന്നതായി കണ്ടത്തെി. ഇടപാടുകളിലൂടെ വൻനഷ്ടമുണ്ടായ സാഹചര്യത്തിലാണ് ഹരജിക്കാരനെതിരെ കേസെടുത്തിട്ടുള്ളത്. എം.ഡിയുടെ പങ്കാളിത്തം വ്യക്തമാക്കുന്ന തെളിവുകളും പ്രാഥമികാന്വേഷണത്തിൻെറ ഭാഗമായി കണ്ടത്തെിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കേസ് റദ്ദാക്കാനാവില്ളെന്ന് സ൪ക്കാ൪ ഹൈകോടതിയെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
