വിയറ്റ്നാമില്‍ ഒൗദ്യോഗിക പത്രത്തിന് പിഴ
text_fieldsഹാനോയ്: പ്രമുഖരായ നാലു കമ്യൂണിസ്റ്റ് നേതാക്കൾ അടക്കമുള്ളവരെ ‘ഏറ്റവും കുപ്രസിദ്ധരായ ഏകാധിപതികൾ’ എന്ന് വിശേഷിപ്പിച്ച വിയറ്റ്നാമീസ് പത്രത്തിന് സ൪ക്കാ൪ 1,900 ഡോള൪ (ഏകദേശം 1.14 ലക്ഷം രൂപ) പിഴയിട്ടു. സോവിയറ്റ് യൂനിയനിലെ വ്ളാദിമി൪ ലെനിൻ, ജോസഫ് സ്റ്റാലിൻ, ക്യൂബയിലെ ഫിദൽ കാസ്ട്രോ, ചൈനയിലെ മാവോ സെ തുങ് എന്നിവരെക്കുറിച്ച് ‘ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധരായ ഏകാധിപതികൾ’ എന്ന ലേഖനം ജനുവരി 11ന് പ്രസിദ്ധീകരിച്ച ‘ലോ ആൻഡ് സൊസൈറ്റി’ എന്ന പത്രത്തിൻെറ ഓൺലൈൻ പതിപ്പിനാണ് പിഴ ചുമത്തിയതെന്ന് ജേണലിസ്റ്റ്സ് ആൻഡ് പബ്ളിക് ഒപീനിയൻ പത്രം റിപ്പോ൪ട്ട് ചെയ്തു. മാ൪ക്സിസം-ലെനിനിസം ഒൗദ്യോഗിക പ്രത്യയശാസ്ത്രമായി അംഗീകരിച്ച ഒറ്റക്കക്ഷി ഭരണമുള്ള വിയറ്റ്നാമിൽ മാധ്യമങ്ങളെല്ലാം സ൪ക്കാ൪ നിയന്ത്രണത്തിലാണ്.
ലേഖനം ‘ലോ ആൻഡ് സൊസൈറ്റി’യുടെ ഓൺലൈൻ പതിപ്പിൽനിന്ന് നീക്കിയെങ്കിലും ചില വിമത ബ്ളോഗുകളിൽ ഇപ്പോഴും ലഭ്യമാണ്. സ്റ്റാലിൻ കമ്യൂണിസ്റ്റ് ഭരണം എതി൪ത്തിരുന്നവരെ ലേബ൪ ക്യാമ്പുകളിലയച്ച് കൂട്ടക്കുരുതി നടത്തിയയാളാണെന്നും മാവോയുടെ നയങ്ങൾ ദശലക്ഷക്കണക്കിന് ചൈനക്കാരുടെ മരണത്തിനു കാരണമായെന്നും ഫിദൽ കാസ്ട്രോ ക്യൂബയെ തക൪ത്ത രാക്ഷസനാണെന്നാണ് ക്യൂബയിലെ ജനങ്ങൾ കരുതുന്നത്.
ചരിത്രത്തിലെ ഏറ്റവും പ്രസിദ്ധരായ വ്യക്തികളിൽ ചില൪ ഭരണകാലത്ത് നടത്തിയ ഏകാധിപത്യത്തിൻെറയും ക്രൂരതയുടെയും പേരിലാണ് ഓ൪മിക്കപ്പെടുന്നത്. ക്രൂരതക്കു പേരുകേട്ട ധാരാളം നേതാക്കൾ മനുഷ്യരാശി ഇതുവരെ കണ്ടിട്ടില്ലാത്തത്ര ക്രൂരതകൾ ചെയ്തിട്ടുണ്ടെന്നും ലേഖനത്തിൽ പറയുന്നു. ജ൪മനിയിലെ ഹിറ്റ്ല൪, മുസോളിനി, സ്പെയിനിലെ ഫ്രാൻസിസ്കോ ഫ്രാങ്കോ, കംബോഡിയയിലെ പോൾപോട്ട്, ഉഗാണ്ടയിലെ ഈദി അമീൻ, മെക്സികോയിലെ പോ൪ഫിറിയോ ഡയസ് എന്നിവരാണ് ലേഖനത്തിൽ പരാമ൪ശിക്കുന്ന മറ്റ് ഭരണാധികാരികൾ. സംഭവം സംബന്ധിച്ച് ലോ ആൻഡ് സൊസൈറ്റി പത്രാധിപരോ വിയറ്റ്നാം വാ൪ത്താവിനിമയ മന്ത്രാലയമോ പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
