സ്വകാര്യ തടവിലായിരുന്ന നൂറിലധികം പേരെ യു.എസ് പൊലീസ് രക്ഷപ്പെടുത്തി
text_fieldsഷികാഗോ: ഒളിസങ്കേതത്തിൽ തടവിലായിരുന്ന നൂറിലധികം കുടിയേറ്റക്കാരെ യു.എസ് പൊലീസ് രക്ഷപ്പെടുത്തി. അനധികൃത കുടിയേറ്റക്കാരായ ഇവരെ ടെക്സസിലെ ഒളിസങ്കേതത്തിൽനിന്നാണ് പൊലീസ് കണ്ടത്തെിയത്. 94 പുരുഷന്മാരും 14 സ്ത്രീകളും രണ്ടു കുട്ടികളുമാണ് താമസിച്ചിരുന്നത്. ശാരീരികമായി മുറിവേറ്റിട്ടില്ളെങ്കിലും കഠിനാധ്വാനംകൊണ്ടും പട്ടിണികൊണ്ടും അവശരായിരുന്നു തടവുകാ൪. ഗ൪ഭിണിയായ ഒരു സ്ത്രീയെ വിദഗ്ധ പരിശോധനക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനധികൃത മനുഷ്യക്കടത്തിന് അഞ്ചു പേരെ അറസ്റ്റ് ചെയ്തു. ഓടിപ്പോകാതിരിക്കാൻ അടിവസ്ത്രങ്ങൾ മാത്രമാണ് തടവുകാ൪ക്ക് ധരിക്കാൻ അനുവാദമുണ്ടായിരുന്നത്. പ്രായപൂ൪ത്തിയാകാത്ത മൂന്നു പേരടക്കമുള്ള എട്ടു പേ൪ മെക്സികോയിൽ നിന്നുള്ളവരാണ്. 100 പേ൪ക്ക് ഒരു കക്കൂസ് മാത്രമാണുണ്ടായിരുന്നതെന്നും മനുഷ്യവിസ൪ജ്യത്തിൻെറ മനുഷ്യക്കടലാണ് വാതിൽ തുറന്നപ്പോൾ കണ്ടതെന്നും പൊലീസ് പറഞ്ഞു. കുടിവെള്ളംപോലും ലഭിക്കാത്ത അവസ്ഥയിലായിരുന്നു തടവുകാ൪.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
