പൂവത്തുംതറ കള്ളുഷാപ്പ് സമരം 38ാം ദിവസത്തിലേക്ക്
text_fieldsചക്കരക്കല്ല്: മൗവ്വഞ്ചേരിക്ക് സമീപം ചെമ്പിലോട് പഞ്ചായത്തിലെ പൂവത്തുംതറയിൽ അനുമതിയില്ലാതെ പ്രവ൪ത്തിക്കാനൊരുങ്ങുന്ന കള്ളുഷാപ്പിനെതിരെയുള്ള നാട്ടുകാരുടെ സമരം 37 ദിവസം പിന്നിട്ടു. പഞ്ചായത്തിലെ രണ്ടാം വാ൪ഡിൽ വിജനമായ സ്ഥലത്ത് പ്രവ൪ത്തിക്കുന്ന ഷാപ്പ് മൂന്നാംവാ൪ഡിൽ പഞ്ചായത്തിൻെറ അനുമതിയില്ലാത്ത കെട്ടിടത്തിലേക്ക് മാറ്റുന്നതിനെതിരെ പ്രദേശവാസികളായ വീട്ടമ്മമാരും കുട്ടികളുമാണ് രംഗത്തുള്ളത്.
സൈ്വരജീവിതത്തെ തക൪ക്കാനുള്ള കള്ളുഷാപ്പ് ഉടമയുടെ നീക്കത്തിൽ പഞ്ചായത്ത് അനുമതി കൊടുക്കരുതെന്നാവശ്യപ്പെട്ടാണ് സമരം. സമരത്തിന് അഭിവാദ്യമ൪പ്പിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പഞ്ചായത്തിലേക്ക് മാ൪ച്ചും ധ൪ണയും സംഘടിപ്പിച്ചിരുന്നു. എന്നാൽ, പഞ്ചായത്ത് അധികൃത൪ സമരത്തിനെതിരെ മൗനംപാലിക്കുകയാണെന്ന് സമര നേതാക്കൾ പറഞ്ഞു.
അതേസമയം, മദ്യഷാപ്പിന് ലൈസൻസ് നൽകരുതെന്നാവശ്യപ്പെട്ട് സമരസമിതിയുടെ നേതൃത്വത്തിൽ കഴിഞ്ഞയാഴ്ച കലക്ടറേറ്റ് ധ൪ണയും നടത്തിയിരുന്നു.18ന് കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരൻ ചക്കരക്കല്ലിലെത്തിയപ്പോൾ സമരസമിതിയംഗങ്ങൾ അദ്ദേഹത്തെ നേരിട്ടുകണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും ലൈസൻസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകുകയും ചെയ്തിട്ടുണ്ട്.അധികൃതരുടെ ഭാഗത്തുനിന്ന് അനുകൂലമായ തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
