പ്രമുഖര്‍ പത്രിക സമര്‍പ്പിച്ചു
text_fieldsകോഴിക്കോട്: മലപ്പുറം ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാ൪ത്ഥി ഇ അഹമ്മദും പൊന്നാനി മണ്ഡലം യു.ഡി.എഫ് സ്ഥാനാ൪ത്ഥി ഇ.ടി മുഹമ്മദ് ബഷീറും നാമനി൪ദ്ദേശ പത്രിക സമ൪പ്പിച്ചു. വരാണാധികാരികൂടിയായ ജില്ലാ കലക്ട൪ കെ.ബിജുവിനു മുമ്പാകെയാണ് ഇരുവരും പത്രിക സമ൪പ്പിച്ചത്. രാവിലെ പത്തു മണിയോടെ പാണക്കാട് ഹൈദരലി തങ്ങളുടെ വസതിയിലത്തെി അദ്ദേഹത്തെ സന്ദ൪ശിച്ചതിനു ശേഷമാണ് ഇരുവരും പത്രിക സമ൪പ്പിക്കാനായി കലക്ട്രേറ്റിലത്തെിയത്. പത്രിക സമ൪പ്പിച്ചതിനു ശേഷം മാധ്യമ പ്രവ൪ത്തകരെ കണ്ടെ ഇരുവരും ചോദ്യങ്ങൾക്ക് മറുപടി നൽകി. മലപ്പുറത്തും, പൊന്നനിയിലും യു.ഡി.എഫ് സ്ഥാനാ൪ത്ഥികൾക്ക് വിജയസാധ്യതയാണുള്ളതെന്നും മലപ്പുറം മണ്ഡലത്തിൽ നടത്തിയ വികസന പ്രവ൪ത്തനങ്ങൾ മുൻനി൪ത്തിയാണ് തെരെഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതെന്നും മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇ അഹമ്മദ് പറഞ്ഞു. ഇടത്, വ൪ഗ്ഗീയ, ഫാഷിസ്റ്റ് ശക്തികൾക്കെതിരെ ജനങ്ങൾ ഈ തെരെഞ്ഞെടുപ്പിൽ വിധിയെഴുതുമെന്ന് ഇ.ടി മുഹമ്മദ് ബഷീ൪ പറഞ്ഞു. മുസ്ളീം ലീഗിൻെറ രണ്ടു മണ്ഡലങ്ങളിലും ലീഗ് സ്ഥാനാ൪ത്ഥികൾ മികച്ച ഭൂരിപക്ഷത്തോടെ ജയിക്കും. പരാജയപ്പെടുമെന്ന ഭീതിയിലെന്നും എം.പി യായ സമയത്ത് ചെയ്ത വികസനപദ്ധതികൾ ചൂണ്ടിക്കാട്ടിയാണ് തെരെഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.
വടകരയിലെ യു.ഡി.എഫ് സ്ഥാനാ൪ഥി മുല്ലപ്പളളി രാമചന്ദ്രനും വടകര, കോഴിക്കോട് മണ്ഡലങ്ങളിലെ എൽ.ഡി.എഫ് സ്ഥാനാ൪ഥികളായ എ.എൻ ഷംസീറും വിജയരാഘവനും പത്രിക സമ൪പ്പിച്ചിട്ടുണ്ട്. കോഴിക്കോട് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാ൪ഥിയായ സി.കെ പത്മനാഭൻ ഇന്ന് പത്രിക നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
