കാന്‍ഡിഡേറ്റ് ചെസ് ആനന്ദിന് സമനില
text_fieldsകാൻറിമാൻസിസ്ക് (റഷ്യ): ലോകചെസ് ചാമ്പ്യൻഷിപ് കാൻഡിഡേറ്റ് ടൂ൪ണമെൻറിലെ നാലാം റൗണ്ടിൽ ഇന്ത്യയുടെ വിശ്വനാഥൻ ആനന്ദിന് സമനില. മുൻ ലോകചാമ്പ്യൻ കൂടിയായ റഷ്യയുടെ വ്ളാദിമി൪ ക്രാംനികിനോടാണ്് ആനന്ദ് വെളുത്ത കരുക്കളിൽ കളിച്ച് സമനില വഴങ്ങിയത്. എങ്കിലും രണ്ടു ജയവും രണ്ടു സമനിലയുമായി മൂന്ന് പോയൻേറാടെ ആനന്ദ് തന്നെയാണ് ഒന്നാം സ്ഥാനത്ത്. 30 നീക്കങ്ങൾക്കൊടുവിൽ ഇരുവരും സമനില പ്രഖ്യാപിച്ച് പിരിഞ്ഞു.നേരത്തേ അ൪മീനിയയുടെ ലെവോൺ അരോണിയൻ, അസ൪ബൈജാൻെറ ഷകരിയാ൪ മമ്ദെയരോവ് എന്നിവ൪ക്കെതിരെയാണ് ആനന്ദ് ജയിച്ചത്. വെസ്ലിൻ ടോപലോവിനോട് സമനില വഴങ്ങി. നാലാം റൗണ്ടിലെ മറ്റു മത്സരങ്ങളിൽ മമ്ദെയരോവ് അൻഡ്രെകിനെയും അരോണിയൻ ലെവോൺ സ്വിഡ്ല൪ പീറ്ററിനെയും തോൽപിച്ചു.
കാൻഡിഡേറ്റ് ടൂ൪ണമെൻറിലെ വിജയിയാവും നവംബറിൽ നടക്കുന്ന ലോകചെസ് ചാമ്പ്യൻഷിപ്പിൽ നിലവിലെ ചാമ്പ്യൻ മാഗ്നസ് കാൾസൻെറ എതിരാളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
