നവാസിന്‍െറ കൊല: പിടിയിലാവാനുള്ളവര്‍ സി.പി.എം പ്രവര്‍ത്തകര്‍
text_fieldsപെരിഞ്ഞനം: പെരിഞ്ഞനം നവാസ് വധക്കേസിൽ പിടിയിലാവാനുള്ള മൂന്നുപേരും സജീവ സി.പി.എം പ്രവ൪ത്തകരാണെന്ന് പൊലീസ്. ഇവരിൽ ചില൪ കസ്റ്റഡിയിലുള്ളതായും അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും സൂചനയുണ്ട്. ഇതിലൊരാൾ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തിട്ടുള്ളയാളാണ്. കഴിഞ്ഞ ദിവസം ചളിങ്ങാടുള്ള പ്രതികളിലൊരാളുടെ വീട്ടിലും റിമാൻഡിലുള്ള ഒരാളുടെ വീട്ടിലും പൊലീസ് റെയ്ഡ് നടത്തിയിരുന്നു.
റിമാൻഡിൽ കഴിയുന്ന പ്രതികളെ കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങാൻ ചൊവ്വാഴ്ച കോടതിയിൽ പൊലീസ് അപേക്ഷ നൽകും. അതേസമയം കൊലപാതകം ആസൂത്രണം ചെയ്തവ൪ തന്നെ കൊല്ലപ്പെട്ടയാളുടെയും പരിക്കേറ്റവരുടെയും കുടുംബത്തെ സഹായിക്കാൻ പണപ്പിരിവ് നടത്തിയതിനെതിരെ വ്യാപക പ്രതിഷേധമുയരുന്നുണ്ട്.
പിരിച്ചെടുത്ത പണം ഇതുവരെയും കുടുംബത്തിന് നൽകിയിട്ടില്ല. പണം തന്നാൽ തന്നെ അത് വാങ്ങില്ളെന്ന നിലപാടിലാണ് വീട്ടുകാ൪. തെരഞ്ഞെടുപ്പ് നേരിടുന്ന സാഹചര്യത്തിലുണ്ടായ കൊലപാതകക്കേസ് സി.പി.എമ്മിനെ വെട്ടിലാക്കിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.