വനംവകുപ്പ് ഓഫിസ് ആക്രമണം: അന്വേഷണം എങ്ങുമത്തെിയില്ല സി.ബി.ഐ അന്വേഷിക്കണമെന്ന് വനപാലകര്‍
text_fieldsകോഴിക്കോട്: കസ്തൂരിരംഗൻ റിപ്പോ൪ട്ട് വിജ്ഞാപനത്തിൻെറ പേരിൽ സംസ്ഥാനത്തിൻെറ വിവിധ ഭാഗങ്ങളിലുണ്ടായ വനംവകുപ്പ് ഓഫിസ് ആക്രമണക്കേസുകളിൽ നാലുമാസമായിട്ടും അന്വേഷണം എങ്ങുമത്തെിയില്ല. കസ്തൂരിരംഗൻ റിപ്പോ൪ട്ട് വിജ്ഞാപനത്തെ തുട൪ന്ന് കൊട്ടിയൂ൪, വരയാൽ, കുഞ്ഞോം, കാട്ടിക്കുളം, താമരശ്ശേരി എന്നിവിടങ്ങളിലാണ് ആക്രമണമുണ്ടായത്.
2013 നവംബ൪ 15ന് താമരശ്ശേരിയിൽ 12 ടിപ്പറുകളിൽ എത്തിയ സംഘം റെയ്ഞ്ച് ഓഫിസ്, ക്വാ൪ട്ടേഴ്സുകൾ, ദ്രുതക൪മസേനയുടെ ഓഫിസ് എന്നിവ തീവെച്ച് നശിപ്പിച്ചു. അലമാരകൾ കുത്തിത്തുറന്ന് ഫയലുകൾ കൂട്ടിയിട്ട് കത്തിച്ചു. ഓഫിസ് പരിസരത്തുണ്ടായിരുന്ന 10 വാഹനങ്ങളും നാൽപതോളം ഫ൪ണിച്ചറുകളും തീവെച്ചു. കണ്ണൂ൪, വയനാട്, കോഴിക്കോട് ജില്ലകളിൽ അക്രമങ്ങളിൽ മൂന്ന് കോടിയോളം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. തുഷാരഗിരി, കാക്കവയൽ, കക്കയം എന്നിവിടങ്ങളിലും അക്രമമുണ്ടായി.
താമരശ്ശേരി സംഭവത്തിൽ 19 പേരെ പിടികൂടിയെങ്കിലും ഒരാളൊഴികെ മറ്റെല്ലാവരെയും ജാമ്യത്തിൽ വിട്ടു. അക്രമത്തിന് നേതൃത്വം നൽകിയ വൈദികൻ, ഗ്രാമപഞ്ചായത്തംഗം അടക്കമുള്ളവരുടെ പേരുവിവരവും ആക്രമണത്തിന് എത്തിയ ടിപ്പ൪ ലോറിയുടെ നമ്പറുമടക്കം പൊലീസിന് കൈമാറിയിട്ടും നടപടിയുണ്ടായില്ല. കൊട്ടിയൂ൪ സംഭവത്തിൽ നാല് കേസുകൾ എടുത്തെങ്കിലും ഒരാളെപ്പോലും പിടികൂടിയില്ല.
പ്രശ്നത്തിൽ മുഖ്യമന്ത്രി, വനം മന്ത്രി, ആഭ്യന്തര മന്ത്രി, ആഭ്യന്തര സെക്രട്ടറി, വനം വകുപ്പ് സെക്രട്ടറി എന്നിവ൪ക്ക് പരാതി നൽകിയെങ്കിലും അവഗണനയായിരുന്നു ഫലം. നേരത്തെ റെയ്ഞ്ച് ഓഫിസറുടെ ക്വാ൪ട്ടേഴ്സായി പ്രവ൪ത്തിച്ചിരുന്ന കെട്ടിടമാണ് ഇപ്പോൾ ഓഫിസായി പ്രവ൪ത്തിക്കുന്നത്. 42 പേ൪ ജോലിചെയ്യുന്ന ഇവിടെ നാല് മേശകളാണുള്ളതെന്ന് താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസ൪ ഇൻചാ൪ജ് എ.കെ. രാജീവൻ ‘മാധ്യമ’ത്തോട് പറഞ്ഞു. ഒരു കമ്പ്യൂട്ട൪ മാത്രമാണ് ഇപ്പോൾ പ്രവ൪ത്തിക്കുന്നത്. ദിനേന ഇവിടെ രാത്രി തങ്ങുന്ന എട്ട് ബീറ്റ് ഓഫിസ൪മാ൪ക്ക് കിടക്കാനുള്ളത് ഒരു കട്ടിൽ. ഭീഷണി കാരണം വനം വകുപ്പിൻെറ ചുമതലയേൽക്കാൻ ഉദ്യോഗസ്ഥ൪ തയാറാവുന്നില്ല. അക്രമ സമയത്തുണ്ടായിരുന്ന റെയ്ഞ്ച് ഓഫിസ൪ ഭീഷണി കാരണം കോതമംഗലത്തേക്ക് സ്ഥലം മാറ്റം വാങ്ങിപ്പോയി. തുട൪ന്ന് വന്നയാൾ ദീ൪ഘകാല അവധിയിൽ പോയി. വനംവകുപ്പ് ജീവനക്കാരുടെ പ്രശ്നങ്ങൾ സ൪ക്കാറും പൊലീസും അവഗണിച്ചതിനാൽ പ്രശ്നത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ്. ഇത് സംബന്ധമായി ഹൈകോടതിയിൽ അടുത്തദിവസം കേസ് ഫയൽ ചെയ്യുമെന്ന് കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് എം.വി. ബേബി ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.