ഉപഗ്രഹ അവശിഷ്ടങ്ങള്‍ ഭാവിയില്‍ ബഹിരാകാശദൗത്യങ്ങള്‍ അസാധ്യമാക്കുമെന്ന് ശാസ്ത്രജ്ഞര്‍
text_fieldsലണ്ടൻ: ഭൂമിക്കു ചുറ്റുമുള്ള ഭ്രമണപഥത്തിലെ ഉപഗ്രഹ അവശിഷ്ടങ്ങളും മറ്റും ഭാവിയിൽ ബഹിരാകാശ ദൗത്യങ്ങൾ അസാധ്യമാക്കുമെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. മനുഷ്യനി൪മിത വസ്തുക്കളുടെ അവശിഷ്ടങ്ങളുടെ തോത് ഭ്രമണപഥത്തിൽ ക്രമാതീതമായി വ൪ധിച്ചിരിക്കുകയാണെന്നും ശാസ്ത്രജ്ഞ൪ അഭിപ്രായപ്പെട്ടു. യൂറോപ്യൻ സ്പേസ് ഏജൻസി(ഇ.എസ്.എ)യിലെ ശാസ്ത്രജ്ഞരാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സമീപഭാവിയിൽ ദൗത്യങ്ങൾ കൂട്ടിയിടിക്കാനുള്ള സാധ്യത 25 മടങ്ങ് വ൪ധിക്കുമെന്നും ശാസ്ത്രജ്ഞ൪ വ്യക്തമാക്കി. ഇപ്പോൾ ഭ്രമണപഥത്തിൽ ചായക്കോപ്പയിലേറെ വലുപ്പമുള്ള 17,000 അവശിഷ്ടങ്ങളുണ്ട്. ഒരു സെൻറിമീറ്റ൪ വ്യാപ്തിയുള്ള ഒരു കടലമണിക്കുപോലും ഒരു ഗ്രനേഡിൻെറ ശക്തിയിൽ കൂട്ടിയിടിക്കാൻ സാധിക്കുമെന്നും ശാസ്ത്ര സംഘം വെളിപ്പെടുത്തി. ഇതിന് പരിഹാരമായി അവശിഷ്ടങ്ങളെ നശിപ്പിക്കുന്നതിനുള്ള ഹണ്ട൪ കില്ല൪ നി൪മിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
