ട്രാഫിക് വാര്‍ഡന്‍ പത്മിനിയെ തിരിച്ചെടുത്തു
text_fieldsകൊച്ചി: ജോലിയിൽനിന്ന് പിരിച്ചുവിട്ട ട്രാഫിക് വാ൪ഡൻ പത്മിനിയെ അധികൃത൪ തിരിച്ചെടുത്തു. വ്യാഴാഴ്ചയാണ് കൊച്ചിയിൽ നാടകീയമായ സംഭവവികാസങ്ങൾ അരങ്ങേറിയത്. ജോലിയിൽ തിരിച്ചെടുക്കുംവരെ ട്രാഫിക് പൊലീസ് സ്റ്റേഷന് മുന്നിലും എറണാകുളം സിറ്റി പൊലീസ് കമീഷണ൪ ഓഫിസിനുമുന്നിലും കുത്തിയിരിപ്പ് സമരം നടത്തിയ പത്മിനിക്ക് പിന്തുണയുമായി നിരവധി സ്ത്രീ സംഘടനകൾ രംഗത്തത്തെിയിരുന്നു. ഡ്യൂട്ടിക്കിടെ കാ൪ ഉടമയുടെ ആക്രമണത്തിനിരയായ പത്മിനി വാ൪ത്തകളിൽ ഇടം പിടിച്ചതും പരാതി നൽകിയതും വിവാദമായിരുന്നു. ബുധനാഴ്ച കാരണമൊന്നും കാണിക്കാതെ ഇവരെ ജോലിയിൽനിന്ന് ഒഴിവാക്കി. തുട൪ന്ന് ഇൻറ൪നെറ്റ് സാമൂഹിക മാധ്യമങ്ങളിൽ അതിരൂക്ഷമായ ആരോപണങ്ങൾ കേരള പൊലീസിനെതിരെയും ആഭ്യന്തര വകുപ്പിനെതിരെയും ഉയ൪ന്നു.
ട്രാഫിക് വാ൪ഡനെതിരെ നിലകൊണ്ട പൊലീസിനെതിരെ പ്രത്യേക അന്വേഷണ സംഘത്തിൻെറ കണ്ടത്തെലുകൾ പുറത്തുവന്ന അതേസമയത്താണ് പത്മിനിയെ ഒഴിവാക്കിയതെന്നതും ശ്രദ്ധേയമാണ്.
അന്വേഷണ റിപ്പോ൪ട്ട് രണ്ടു ദിവസത്തിനകം എറണാകുളം ജുഡീഷ്യൽ ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റിന് സമ൪പ്പിക്കാൻ പ്രത്യേക അന്വേഷണസംഘം ഒരുങ്ങുന്നതിനിടെ പിരിച്ചുവിട്ടത് പ്രതികാര നടപടിയാണെന്നാണ് പത്മിനിയുടെ പക്ഷം.
ഡ്യൂട്ടി ലിസ്റ്റിൽ പേരില്ളെന്ന് ചൂണ്ടിക്കാട്ടി ജോലിയിൽ പ്രവേശിക്കുന്നതിൽനിന്ന് തടസ്സപ്പെടുത്തിയതോടെ ഇടപ്പള്ളി ട്രാഫിക് പൊലീസ് സ്റ്റേഷന് മുന്നിൽ പത്മിനി കുത്തിയിരിപ്പ് ആരംഭിച്ചു. വ്യാഴാഴ്ചയും പ്രതിഷേധം തുട൪ന്നെങ്കിലും അധികൃത൪ പരിഗണിച്ചില്ല.
വാ൪ഡന്മാരെ നിയോഗിക്കുന്നതിന് ചുമതലപ്പെടുത്തിയ ഏജൻസി നൽകിയ പട്ടികയിൽ പത്മിനിയുടെ പേരില്ളെന്നും കൂടുതൽ വിവരങ്ങൾ ഏജൻസിയോട് ചോദിക്കണമെന്നും പറഞ്ഞ് പൊലീസ് കൈയൊഴിഞ്ഞു. എന്നാൽ, ട്രാഫിക് സ്റ്റേഷനിൽനിന്നുള്ള നി൪ദേശപ്രകാരമാണ് പട്ടിക തയാറാക്കിയതെന്ന് ഏജൻസി വ്യക്തമാക്കി. ഇതോടെയാണ് പ്രതിഷേധം ആരംഭിച്ചത്. ട്രാഫിക് വാ൪ഡന്മാരുടെ പുതിയ യൂനിഫോമുമായാണ് പത്മിനി ബുധനാഴ്ച വന്നത്.
യൂനിഫോമിൽ പാൻറ്സിൻെറ നിറം നീലയാക്കാനുള്ള നി൪ദേശങ്ങളിൽ പ്രതിഷേധിച്ച് വാ൪ഡന്മാരിൽ ഒരു വിഭാഗം കഴിഞ്ഞ ദിവസം പണിമുടക്കിയിരുന്നു. ഇവരെ ജോലിയിൽ തിരികെ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ, സമരത്തിൽ പങ്കെടുത്തില്ളെങ്കിലും പത്മിനിയെ മാത്രം ഒഴിവാക്കി.
സമരത്തെ തുട൪ന്ന് ട്രാഫിക് പൊലീസ് സ്റ്റേഷനിൽ ബഹളമുണ്ടാക്കിയെന്ന് ആരോപിച്ച് ഒരു ട്രാഫിക് വാ൪ഡനെ പൊലീസ് അറസ്റ്റ് ചെയ്ത് ലോക്കപ്പിലടച്ചത് വിവാദമായിരുന്നു. ഈ സംഭവത്തിൽ കേസ് ഒതുക്കിത്തീ൪ക്കാൻ പൊലീസ് ശ്രമിച്ചതായി പരാതി പറഞ്ഞ കാരണമാകാം തന്നെ പിരിച്ചുവിട്ടതെന്ന് പത്മിനി ആരോപിച്ചിരുന്നു. സിറ്റി പൊലീസ് കമീഷണ൪ ഓഫിസിൽ ച൪ച്ചക്ക് വിളിച്ചെങ്കിലും പരാജയപ്പെട്ടു.
ഇതേതുട൪ന്ന് വികാരാധീനയായി അലമുറയിട്ട് കരയുകയും മക്കളെയോ൪ത്ത് വിലപിക്കുകയും ചെയ്തിരുന്നു അവ൪.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
