Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_right‘നോഹ’ യു.എ.ഇയില്‍...

‘നോഹ’ യു.എ.ഇയില്‍ പ്രദര്‍ശിപ്പിക്കില്ല

text_fields
bookmark_border
‘നോഹ’ യു.എ.ഇയില്‍ പ്രദര്‍ശിപ്പിക്കില്ല
cancel

അബൂദബി: വിവാദ ഹോളിവുഡ് ചിത്രമായ ‘നോഹ’ക്ക് യു.എ.ഇയിൽ പ്രദ൪ശനാനുമതി നൽകില്ളെന്ന് നാഷനൽ മീഡിയ (എൻ.എം.സി) വ്യക്തമാക്കി. ചിത്രം വിലയിരുത്തിയ ശേഷം മതാധ്യാപനങ്ങൾക്ക് എതിരാണെന്ന് കണ്ടത്തെിയതിനാലാണ് അനുമതി നിഷേധിച്ചത്. ഇസ്ലാമിൻെറ അധ്യാപനങ്ങൾക്ക് എതിരായാണ് നോഹ ചിത്രീകരിച്ചിരിക്കുന്നത്. പ്രവാചകനെ ചിത്രീകരിക്കുന്നത് ഇസ്ലാം നിരോധിച്ചിട്ടുണ്ട്. നോഹയിൽ നൂഹ് നബിയെ ചിത്രീകരിച്ചിട്ടുണ്ട്. ഇസ്ലാമികാശയങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണ് ചിത്രത്തിലെ ചില ഭാഗങ്ങളെന്ന നിരീക്ഷണത്തിൻെറ അടിസ്ഥാനത്തിലാണ് പ്രദ൪ശനാനുമതി നിഷേധിക്കുന്നതെന്ന് നാഷനൽ മീഡിയ കൗൺസിലിലെ മീഡിയ കണ്ടൻറ് ഡയറക്ട൪ ജുമ ഉബൈദ് അൽ ലീം അറിയിച്ചു.
സിനിമക്കെതിരെ ഈജിപ്തിലെ അൽ അസ്ഹ൪ സ൪വകലാശാല ഫത്വ പുറപ്പെടുവിച്ചിരുന്നു. ഈജിപ്ത്, ഖത്ത൪ തുടങ്ങിയ അറബ് രാജ്യങ്ങളും സിനിമക്ക് വിലക്കേ൪പ്പെടുത്തിയിട്ടുണ്ട്. നോഹ മാ൪ച്ച് 28നാണ് അമേരിക്കയിൽ റിലീസ് ചെയ്യുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story