ദിബ്ബയില്‍ നേരിയ ഭൂചലനം; ആളപായമില്ല
text_fieldsഷാ൪ജ (യു.എ.ഇ): ഫുജൈറക്ക് സമീപം ദിബ്ബയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി കാലാവസ്ഥ നീരിക്ഷണ കേന്ദ്രം പറഞ്ഞു. നാശനഷ്ട്ടങ്ങളോ ആ൪ക്കെങ്കിലും പരിക്കോ ഉണ്ടായിട്ടില്ലയെന്നാണ് ഇവിടെ താമസിക്കുന്നവരിൽ നിന്ന് അറിയാൻ കഴിഞ്ഞത്.അ൪ദ്ധരാത്രിയാണ് ഭൂചലനം ഉണ്ടായത്.
സംഭവം അറിഞ്ഞവ൪ വീടുകളിൽ നിന്ന് പുറത്തേക്ക് ഓടിയതയായി ഇവിടെ താമസിക്കുന്ന മൂക്കുതല സ്വദേശി പറഞ്ഞു. ദിബ്ബക്ക് പുറമേ, സമീപ പ്രദേശങ്ങളായ ബിദിയ, വാദി ഹാം, ജബൽ സൽഹാലിലും ഭൂചലനം ഉണ്ടായതായി ബന്ധപ്പെട്ടവ൪ പറഞ്ഞു. ഒമാൻ സമുദ്രത്തിൽ നിന്ന് 10 കിലോ മീറ്റ൪ അകലെയാണ് ഭൂചലനത്തിൻെറ പ്രഭവ കേന്ദ്രം. മുമ്പ് ദിബ്ബയിൽ ഭൂചലനത്തെ തുട൪ന്ന് നിരവധി വീടുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിരുന്നു. ഭൂചലനം ആളപായമില്ലാതെ കടന്ന് പോയെങ്കിലും ഇവിടെയുള്ളവ൪ ഭീതിയിലാണ് കഴിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
