ശാരീരിക വൈകല്യമുള്ളവരുടെ ദേശീയ ഗെയിംസില്‍ പങ്കെടുക്കാന്‍ കേരള താരങ്ങള്‍ക്ക് സഹായമില്ല
text_fieldsതൃശൂ൪: ഈമാസം 25 മുതൽ 29 വരെ ഹരിയാനയിൽ നടക്കുന്ന ശാരീരിക വൈകല്യമുള്ളവരുടെ ആറാമത് ദേശീയ ഗെയിംസിൽ പങ്കെടുക്കാൻ കേരളത്തിൽനിന്നുള്ളവ൪ക്ക് സഹായമില്ല. സാങ്കേതിക കാരണങ്ങൾ പറഞ്ഞാണ് സ൪ക്കാ൪ തങ്ങളുടെ അവസരം മുടക്കുന്നതെന്ന് കേരള ഫിസിക്കലി ചലഞ്ച്ഡ് ഓൾ സ്പോ൪ട്സ് കമ്മിറ്റി ആൻഡ് ഫെഡറേഷൻ പ്രസിഡൻറ് എ.എം. കിഷോ൪ വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു. പഞ്ചായത്ത്/ജില്ലാ/സംസ്ഥാന മത്സരങ്ങൾ നടത്താതെ സഹായം നൽകാൻ സ൪ക്കാ൪ തയാറല്ലത്രേ. ഈ മൂന്നുതട്ടിലും മത്സരം നടത്താനുള്ള സംവിധാനങ്ങൾ ത്രിതല പഞ്ചായത്തുകളോ സാമൂഹിക ക്ഷേമ, സ്പോ൪ട്സ് വകുപ്പുകളോ ഒരുക്കുന്നുമില്ല.
ഹരിയാനയിൽ നടക്കുന്ന ദേശീയ മേളയിൽ സംഘടന നേരിട്ട് മത്സരാ൪ഥികളെ പങ്കെടുപ്പിക്കാൻ ആലോചിക്കുന്നു. ഏതെങ്കിലും മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവരെ ചേ൪ത്ത് കേരള ടീമിനെ ഉടൻ തയാറാക്കും. അപേക്ഷ ഈമാസം 13നകം ലഭിക്കണം. (ഫോൺ: 09809921065, ഇ-മെയിൽ: kishorm@gmail.com).
അത്ലറ്റിക്, സ്വിമ്മിങ്, പവ൪ലിഫ്റ്റിങ്, ബാഡ്മിൻറൺ, സിറ്റിങ്വോളിബാൾ, ടേബ്ൾ ടെന്നീസ് എന്നിവയാണ് ഇനങ്ങൾ. മികച്ച പോയൻറ് നേടുന്നവരെ ജൂലൈയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിലും സെപ്റ്റംബറിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിലും പങ്കെടുപ്പിക്കും.
ഫെഡറേഷൻ ജോ. സെക്രട്ടറി കെ.സി. വിനയനും വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
