പ്രീമിയര്‍ ലീഗ്: യുനൈറ്റഡിന് മിന്നും ജയം
text_fieldsവെസ്റ്റ് ബ്രോംവിച്: ഇംഗ്ളീഷ് പ്രിമീയ൪ ലീഗിൽ അവസാന നാലിലേക്കുള്ള നേരിയ പ്രതീക്ഷ നിലനി൪ത്തി വെസ്റ്റ് ബ്രോംവിച് ആൽബിയനെതിരെ മാഞ്ചസ്റ്റ൪ യുനൈറ്റഡിന് തക൪പ്പൻ ജയം. എവേ മത്സരത്തിൽ ഏകപക്ഷീയമായ മൂന്നുഗോളുകൾക്കായിരുന്നു യുനൈറ്റഡ് എതിരാളികളെ വീഴ്ത്തിയത്. ജയത്തോടെ എവേ൪ട്ടനെ മറികടന്ന് 48 പോയൻേറാടെ യുനൈറ്റഡ് പട്ടികയിൽ ആറാം സ്ഥാനത്തേക്ക് മുന്നേറി. ആദ്യപകുതിയിൽ ഫിൽജോൺസ് നേടിയ ഗോളിൽ മുന്നിലത്തെിയ യുനൈറ്റഡിനുവേണ്ടി രണ്ടാം പകുതിയിൽ സൂപ്പ൪ താരം വെയ്ൻ റൂണി (65), പകരക്കാരനായി ഇറങ്ങിയ ഡാനി വെൽബെക്ക് (82) എന്നിവ൪ ചേ൪ന്നാണ് പട്ടിക പൂ൪ത്തിയാക്കിയത്. വെസ്റ്റ് ബ്രോംവിച്ചിൻെറ മുന്നേറ്റത്തോടെയായിരുന്നു മത്സരത്തിൻെറ തുടക്കമെങ്കിലും വൈകാതെ യുനൈറ്റഡ് കളിയിൽ മേധാവിത്വം സ്ഥാപിച്ചു. വാൻപേഴ്സിയും റൂണിയും ചേ൪ന്നുള്ള മുന്നേറ്റങ്ങൾക്ക് മൂ൪ച്ച കൂട്ടിയതോടെ എതിരാളികൾ പതുക്കെ പ്രതിരോധത്തിലേക്ക് നീങ്ങി. അവസരം മുതലെടുത്ത് 34ാം മിനിറ്റിൽ യുനൈറ്റഡ് മുന്നിലത്തെി. റാഫേൽ നൽകിയ ക്രോസിൽ ഫിൽജോൺസിൻെറ ബുള്ളറ്റ് ഹെഡറാണ് വലകുലുക്കിയത്. രണ്ടാം പകുതിയിൽ യുനൈറ്റഡ് കൂടുതൽ അവസരങ്ങൾ തുറന്നെടുത്തെങ്കിലും ഗോളിലേക്കത്തൊൻ 65ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടിവന്നു. റാഫേൽ നൽകിയ മനോഹര ക്രോസ് അനായാസം റൂണി വലയിലത്തെിച്ചു. കളി അവസാനിക്കാൻ എട്ടുമിനിറ്റ് ബാക്കി നിൽക്കെ യുവാൻ മാതയുമായി ചേ൪ന്നുള്ള മുന്നേറ്റത്തിനൊടുവിൽ വെൽബെക്ക് പട്ടിക തികച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
