അമൃതാനന്ദമയി മഠം: കേസെടുക്കാത്തതിനെ ചെന്നിത്തല ന്യായീകരിച്ചു
text_fieldsന്യൂഡൽഹി: അമൃതാനന്ദമയി മഠത്തിൽ ഗെയ്ൽ ട്രെഡ്വെൽ മാനഭംഗം ചെയ്യപ്പെട്ടതിനെതിരെ സമ൪പ്പിച്ച പരാതിയിൽ കേരള പൊലീസ് കേസെടുക്കാത്തതിനെ സംസ്ഥാന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ന്യായീകരിച്ചു. മാനഭംഗക്കേസുകളിൽ പ്രാഥമിക അന്വേഷണം നടത്താതെ എഫ്.ഐ.ആ൪ രജിസ്റ്റ൪ ചെയ്യണമെന്ന പുതിയ നിയമത്തെ മറികടക്കുന്ന മറ്റൊരു വിധി സുപ്രീംകോടതി പുറപ്പെടുവിച്ചിട്ടുണ്ടെന്ന് ചെന്നിത്തല വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു. അമൃതാനന്ദമയിയുടെ ആശ്രമത്തിലെ മാനഭംഗത്തിനെതിരെ കേസെടുക്കുന്ന കാര്യത്തിൽ കേരള സ൪ക്കാ൪ ഇടപെടില്ളെന്നും ഈ വിഷയത്തിൽ പൊലീസിന് വേണ്ടത് ചെയ്യാമെന്നും ചെന്നിത്തല പറഞ്ഞു.
കസ്തൂരിരംഗൻ വിഷയത്തിൽ സംസ്ഥാന സ൪ക്കാ൪ നടത്തിയ ഇടപെടൽ വിശദീകരിക്കാൻ വിളിച്ചുചേ൪ത്ത വാ൪ത്താസമ്മേളനത്തിൽ അമൃതാനന്ദമയിമഠത്തിലെ മാനഭംഗത്തെക്കുറിച്ച് മാധ്യമപ്രവ൪ത്തക൪ ചോദിച്ചപ്പോഴാണ് മാനഭംഗക്കേസുകളിൽ പ്രാഥമിക അന്വേഷണം നടത്താതെ പ്രഥമ വിവര റിപ്പോ൪ട്ട് ഫയൽചെയ്യണമെന്ന നിയമഭേദഗതിയെ ആഭ്യന്തരമന്ത്രി തള്ളിപ്പറഞ്ഞത്. മാനഭംഗം ചെയ്ത ആളാരാണെന്ന് ഇര വെളിപ്പെടുത്തിയ സാഹചര്യത്തിൽ കേസെടുക്കുമോ എന്ന ചോദ്യത്തിന് ക്രിമിനൽ ശിക്ഷാ നിയമം അനുസരിച്ച് വേണ്ടത് ചെയ്യാമെന്നായിരുന്നു ആഭ്യന്തരമന്ത്രിയുടെ ആദ്യപ്രതികരണം. അക്കാര്യത്തിൽ സംസ്ഥാന സ൪ക്കാ൪ ഇടപെടില്ളെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാന സ൪ക്കാറിനോ, ആഭ്യന്തരമന്ത്രിയെന്ന നിലയിൽ തനിക്കോ ഒരു പരാതിയും ഇതുവരെ ലഭിച്ചിട്ടില്ളെന്നും ചെന്നിത്തല കൂട്ടിച്ചേ൪ത്തു.
ഇതുസംബന്ധിച്ച് സുപ്രീംകോടതിയിൽ സമ൪പ്പിച്ച ഹരജിയിൽ ആഭ്യന്തരവകുപ്പ് കക്ഷിയാണല്ളോ എന്ന് ചൂണ്ടിക്കാണിച്ചപ്പോൾ ആലുവ പുഴയിൽ ഇറങ്ങണമെന്ന് കരുതി ഇപ്പോഴേ മുണ്ട് പൊക്കേണ്ടതുണ്ടോ എന്ന് രമേശ് ചെന്നിത്തല തിരിച്ചുചോദിച്ചു. തുട൪ന്നാണ് ഡൽഹി കൂട്ടമാനഭംഗത്തിൻെറ അടിസ്ഥാനത്തിൽ സത്രീകൾക്കെതിരായ അതിക്രമം കുറക്കുന്നതിന് കഴിഞ്ഞ വ൪ഷം പാ൪ലമെൻറ് കൊണ്ടുവന്ന നിയമഭേദഗതി മാധ്യമപ്രവ൪ത്തക൪ ആഭ്യന്തരമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. അതനുസരിച്ച് കേരള പൊലീസ് എഫ്.ഐ.ആ൪ രജിസ്റ്റ൪ ചെയ്യാത്തത് നിയമവിരുദ്ധമല്ളേ എന്നും മന്ത്രിയോട് ചോദിച്ചു. ഏതെങ്കിലും പരാതിയിൽ പ്രാഥമികഅന്വേഷണം നടത്താതെ കേസെടുക്കരുതെന്ന് സുപ്രീംകോടതി തന്നെ അതിനുശേഷം മറ്റൊരു വിധി പുറപ്പെടുവിച്ചിട്ടുണ്ടെന്നായിരുന്നു മറുപടി. സാധാരണ എഫ്.ഐ.ആറുകളുടെ കാര്യത്തിലാണ് ആ വിധിയെന്നും മാനഭംഗക്കേസുകൾക്ക് ബാധകമല്ളെന്നും മാധ്യമപ്രവ൪ത്തക൪ ചൂണ്ടിക്കാണിച്ചപ്പോൾ വ്യക്തമായ ഉത്തരം നൽകാതെ ഒഴിഞ്ഞുമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.