കടുവത്തോല്‍ വേട്ടക്കിറങ്ങിയ കേരള, തമിഴ്നാട് വനം ഉദ്യോഗസ്ഥര്‍ ഏറ്റുമുട്ടി
text_fieldsതൊടുപുഴ: കടുവത്തോൽ വിൽപനക്കാരെ തേടിയിറങ്ങിയ കേരളത്തിൻെറ വനം ഉദ്യോഗസ്ഥ൪ക്ക് രണ്ട് ദിവസത്തെ ഓപറേഷനൊടുവിൽ കിട്ടിയത് തമിഴ്നാട് വനം വകുപ്പ് വക സൂപ്പ൪ ഇടി. കടുവത്തോൽ ഇടപാടുകാരെ തേടിനടന്ന തമിഴ്നാട് ഉദ്യോഗസ്ഥരുടെ കൈയിൽ ചെന്നുപെട്ടതാണ് സംഘത്തിന് വിനയായത്.
ബുധനാഴ്ച വൈകുന്നേരം ആറിന് മറയൂ൪-ഉദുമൽപേട്ട റോഡിൽ ആനമലൈ കടുവ സങ്കേതത്തിലെ എസ് വളവിലായിരുന്നു സംഭവം. നാലംഗ തമിഴ്നാട് സംഘം കേരളത്തിലെ രണ്ട് ഉദ്യോഗസ്ഥരെയാണ് മ൪ദിച്ചത്. കൂടുതൽ മലയാളി ഉദ്യോഗസ്ഥരത്തെി തിരിച്ചറിയൽ കാ൪ഡ് കാണിച്ചശേഷമാണ് ഇവരെ വിട്ടയച്ചത്.
പാലക്കാട്ട് ഒരു കടുവത്തോൽ വിൽപനക്കുണ്ടെന്ന് കഴിഞ്ഞദിവസം കേരള വനംവകുപ്പിന് വിവരം കിട്ടിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഫോറസ്റ്റ് ഇൻറലിജൻസ് ഉദ്യോഗസ്ഥരും ഡി.എഫ്.ഒ.മാരും റേഞ്ച൪മാരുമടങ്ങുന്ന സംഘം ഓപറേഷന് ഒരുക്കം തുടങ്ങി. വടക്കാഞ്ചേരിക്കാരൻ ലക്ഷ്മണൻ എന്ന ഇടനിലക്കാരനെ കണ്ടത്തെിയതോടെ കാര്യങ്ങൾ ചൂടുപിടിച്ചു. വേഷം മാറിയ വനപാലക൪ മാ൪ച്ച് നാലിന് പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ വെച്ച് കടുവത്തോൽ നേരിട്ട് കാണുകയും ചെയ്തു. തമിഴ്നാട്ടിൽ വെച്ച് മാത്രമെ കടുവത്തോൽ പരിശോധിക്കാനും കൈമാറാനും അനുവദിക്കൂവെന്ന് വിൽപനക്കാ൪ ശഠിച്ചതോടെ ഉദ്യോഗസ്ഥ൪ നിസ്സഹായരായി. മറയൂരിൽ ചന്ദനം കടത്തുന്നതായി വിവരം കിട്ടിയതോടെ കടുവത്തോൽ സംഘത്തെ വിട്ട് ഫോറസ്റ്റ് ഇൻറലിജൻസ് പൊള്ളാച്ചി, ഉദുമൽപേട്ട വഴി മറയൂരിലേക്ക് തിരിക്കുകയും ചെയ്തു. പിന്നാലെ കൂടിയ കടുവത്തോൽ വിൽപനക്കാ൪ ഉദുമൽപേട്ടയിൽ വെച്ച് തോൽ കൈമാറാമെന്ന് അറിയിച്ചു. ഇത് സ്വീകരിച്ച മലയാളി സംഘം അതി൪ത്തിയിൽ കടന്ന് ചിന്നാറിന് ഏതാനും കിലോമീറ്റ൪ അകലെയുള്ള എസ് വളവിൽ കാണാമെന്ന് അറിയിക്കുകയും ചെയ്തു. പ്രതികളെ പിടികൂടാൻ മൂന്നാ൪ ഡി.എഫ്.ഒ അടക്കമുള്ള 20 അംഗ സംഘം ഒരുങ്ങുകയും ചെയ്തു. തമിഴ്നാട് ഭാഗത്തുനിന്ന് വന്ന നാനോ കാറിൽ കടുവത്തോലുണ്ടെന്ന സന്ദേശം കിട്ടിയ ഉടൻ വേഷം മാറിയ രണ്ട് വനപാലകൾ ബൈക്കിൽ യാത്രതിരിച്ചു. മറ്റുള്ളവ൪ ഇവരെ നിശ്ചിത അകലത്തിൽ പിന്തുടരുകയും ചെയ്തു. കടുവത്തോൽ കൈമാറുന്ന ഉടൻ കച്ചവടക്കാരെ പിടികൂടുകയായിരുന്നു ലക്ഷ്യം. എന്നാൽ, ബൈക്കിൽ കാറിനടുത്തത്തെിയ വനപാലക൪ക്ക് ക്രൂരമ൪ദനമാണ് കിട്ടിയത്. പണം എവിടെയെന്ന് ചോദിച്ചായിരുന്നു ആക്രമണമെന്ന് ഉദ്യോഗസ്ഥ൪ പറയുന്നു. ഇതിനിടെ, മൊബൈൽ ഫോണിൽ സഹപ്രവ൪ത്തകരെ വിവരമറിയിക്കാൻ കഴിഞ്ഞതിനാലാണ് കൂടുതൽ കുഴപ്പങ്ങൾ ഉണ്ടാകാതിരുന്നത്്. രണ്ടുപേ൪ക്ക് പരിക്കേറ്റെങ്കിലും പരാതികളില്ലാതെ സംഭവം ഒത്തുതീ൪പ്പാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
