സുലൈമാന്‍ ബുഗൈസിനെതിരായ വിചാരണ അമേരിക്കയില്‍ തുടങ്ങി
text_fieldsകുവൈത്ത് സിറ്റി: അൽ ഖാഇദ നേതാവും വക്താവുമായ കുവൈത്ത് സ്വദേശി സുലൈമാൻ ബുഗൈസിനെതിരെ അമേരിക്കയിലെ കോടതിയിൽ വിചാരണ തുടങ്ങി. ന്യൂയോ൪ക്കിലെ ക്രിമിനൽ കോടതിയിലാണ് വിചാരണ നടപടികൾക്ക് തുടക്കമായത്.
2001 സെപ്തംബ൪ 11ലെ അമേരിക്കയിലെ ഭീകരാക്രമണങ്ങൾക്ക് പിന്നിൽ പ്രവ൪ത്തിച്ച അൽ ഖാഇദയിലെ സുപ്രധാന വ്യക്തികളിലൊരാൾ എന്ന കുറ്റമാണ് അമേരിക്ക ബുഗൈസിനെതിരെ ചുമത്തിയിരിക്കുന്നത്. ആക്രമണത്തിന് മുമ്പ് അതിന് തയാറെടുക്കുന്നവ൪ക്ക് തീപാറുന്ന പ്രസംഗവുമായി പചോദനം നൽകിയിരുന്നയാളാണ് ബുഗൈസ് എന്ന് അസിസ്റ്റൻറ് യു.എസ് അറ്റോ൪ണി നികോളാസ് ലെവിൻ കോടതിയിൽ പറഞ്ഞു. ‘സാത്താനെതിരെ പൊരുതുക. അമേരിക്കക്കെതിരെ അൽഖഇദക്കൊപ്പം ചേ൪ന്ന് പോരാടുക’ എന്നതായിരുന്നു ബുഗൈസിൻെറ മുദ്രാവാക്യമെന്ന് അദ്ദേഹം കൂട്ടിച്ചേ൪ത്തു. ഭീകരാക്രമണത്തിനുശേഷം വിചാരണ ചെയ്യപ്പെടുന്ന ഏറ്റവും മുതി൪ന്ന അൽ ഖാഇദ നേതാവാണ് ഉസാമ ബിൻ ലാദിൻെറ മകൾ ഫാത്തിമയുടെ ഭ൪ത്താവ് കൂടിയായ ബുഗൈസ്.
കഴിഞ്ഞവ൪ഷം ജോ൪ഡനിൽവെച്ചാണ് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസി സി.ഐ.എയാണ് ബുഗൈസിനെ പിടികൂടിയത്. 2013 ഫെബ്രുവരിയിൽ തു൪ക്കിയിലെ അങ്കാറയിൽ വെച്ച് സി.ഐ.എ നൽകിയ വിവരപ്രകാരം തന്നെ ബുഗൈസിനെ തു൪ക്കി അധികൃത൪ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, തു൪ക്കിയിൽ ബുഗൈസിനെതിരെ കേസൊന്നുമില്ലാത്തതിനാൽ ഒരു മാസം കസ്റ്റഡിയിൽവെച്ച ശേഷം തു൪ക്കി അധികൃത൪ ഇദ്ദേഹത്തെ വിട്ടയക്കുകയായിരുന്നു.
ബുഗൈസിനെ വിട്ടുകൊടുക്കാൻ അമേരിക്ക തു൪ക്കിയോടാവശ്യപ്പെട്ടെങ്കിലും കുറ്റവാളികളെ കൈമാറാൻ ഇരുരാജ്യങ്ങൾക്കുമിടയിൽ ഉടമ്പടിയില്ലാത്തതിനാൽ ജോ൪ഡൻ വഴി സ്വദേശമായ കുവൈത്തിലേക്ക് അയക്കാനാണ് അധികൃത൪ തീരുമാനിച്ചത്. ഇതുപ്രകാരം ജോ൪ഡനിലത്തെിയ ബുഗൈസിനെ സി.ഐ.എ പിടികൂടുകയായിരുന്നു. പാസ്പോ൪ട്ട് കൈവശമില്ലാത്തതിനാലും പ്രശ്നങ്ങൾ ഭയപ്പെട്ടും മറ്റു രാജ്യങ്ങൾ സ്വീകരിക്കാൻ തയാറല്ലാത്തതിനാലും ജോ൪ഡൻ വഴി കുവൈത്തിലേക്ക് കടത്തിവിടുന്നതിനിടെയാണ് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം ബൂഗൈസിനെ പിടികൂടിയത്.
കുവൈത്തിൽ ഒൗഖാഫ് മന്ത്രാലയത്തിന് കീഴിൽ ക൪മശാസ്ത്ര അധ്യാപകനായും വിവിധ പള്ളികളിൽ ഖതീബായും സേവനമനുഷ്ഠിച്ചിട്ടുള്ള ബൂഗൈസ് 1994ൽ ബോസ്നിയൻ മുസ്ലിംകളെ കൂട്ടക്കൊല ചെയ്ത സെ൪ബുകൾക്കെതിരെ യുദ്ധം ചെയ്തുകൊണ്ടാണ് അൽ ഖാഇദയുടെ പോരാളിയായി തുടക്കം കുറിച്ചത്. പിന്നീട് അഫ്ഗാനിസ്താനിലേക്ക് നീങ്ങിയ അദ്ദേഹത്തെ തുട൪ച്ചയായി ജോലിയിൽ നിന്ന് വിട്ടുനിന്ന കാരണത്താൽ ഒൗഖാഫ് മന്ത്രാലയം പിരിച്ചുവിട്ടു. ഇതോടെ ഭാര്യയോടും ആറ് മക്കളോടുമൊപ്പം ബൂഗൈസ് അഫ്ഗാനിസ്താനിൽ സ്ഥിരതാമസമാക്കി.
സെപ്തംബ൪ 11 സംഭവത്തിനുശേഷം അൽ ഖാഇദ വാക്താവായി വീഡിയോ ക്ളിപ്പിങ്ങുകളിൽ പ്രത്യക്ഷപ്പെട്ട അദ്ദേഹം അമേരിക്കക്കെതിരെ സമാനമായ ആക്രമണങ്ങൾ നടത്തുമെന്ന് ശക്തമായ മുന്നറിയിപ്പുകൾ നൽകിയിരുന്നു. ഇതത്തേുട൪ന്ന് കുവൈത്ത് സ൪ക്കാ൪ ബുഗൈസിൻെറ പൗരത്വ രേഖ റദ്ദുചെയ്തു. അഫ്ഗാനിസ്താനിൽ താലിബാൻെറ പതനത്തിനും അൽ ഖാഇദക്കുണ്ടായ തിരിച്ചടിക്കും ശേഷം മറ്റു അൽഖാഇദ നേതാക്കൾക്കൊപ്പം ഇയാൾ ഇറാനിൽ അഭയം പ്രാപിക്കുകയായിരുന്നുവെന്നും അവിടെ നിന്ന് പിന്നീട് തു൪ക്കിയിലത്തെുകയായിരുന്നുവെന്നുമാണ് കരുതപ്പെടുന്നത്. തുട൪ന്നാണ് അമേരിക്കയുടെ പിടിയിലായത്്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
