ഖത്തറില്‍നിന്ന് അംബാസഡറെ തിരിച്ചുവിളിക്കില്ല: കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: ഗൾഫ് മേഖലയിലെ സുരക്ഷയുമായി ബന്ധപ്പെട്ട് ജി.സി.സി തലത്തിലെടുത്ത തീരുമാനം നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടി ഖത്തറിൽനിന്ന് കുവൈത്ത് അംബാസഡറെ തിരിച്ചുവിളിക്കില്ളെന്ന് മന്ത്രിസഭാ കാര്യമന്ത്രി ശൈഖ് മുഹമ്മദ് അൽ അബ്ദുല്ല അസ്വബാഹ് വ്യക്തമാക്കി.
പുതിയ സംഭവ വികാസങ്ങളെ തുട൪ന്ന് അംഗരാജ്യങ്ങൾക്കിടയിൽ അസ്വാരസ്യം ഉണ്ടായിട്ടുണ്ടെങ്കിലും സുഹൃദ് രാജ്യങ്ങൾ തമ്മിലെ ബന്ധത്തിൽ വിള്ളൽവീഴാൻ ഇടവരുത്താതെ നോക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. സുരക്ഷാ സംബന്ധമായ കാരണങ്ങളാൽ ചില സംഘടനകൾക്കും സ്ഥാപനങ്ങൾക്കുമെതിരെയുള്ള നിരീക്ഷണം ശക്തമാക്കണമെന്ന സഹകരണ കൗൺസിൽ ഉടമ്പടി ഖത്ത൪ പാലിക്കുന്നില്ളെന്ന് പറഞ്ഞ് സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈൻ എന്നീ ജി.സി.സി രാജ്യങ്ങൾ തങ്ങളുടെ അംബാസഡ൪മാരെ പിൻവലിക്കുന്നതായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
എന്നാൽ, പുതിയ പശ്ചാത്തലത്തിൽ ഖത്തറിൽ നിന്ന് അംബാസഡറെ പിൻവലിക്കാനുള്ള ഒരു തീരുമാനവും എടുത്തിട്ടില്ളെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം കഴിഞ്ഞ ദിവസം റിപ്പോ൪ട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കുവൈത്ത് അംബാസഡറെ തിരിച്ചുവിളിക്കില്ളെന്നും ഇരുരാജ്യങ്ങൾക്കുമിടയിലെ സൗഹൃദം പഴയെപോലെ തുടരുമെന്നും മന്ത്രി വ്യക്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
