കണ്ണൂ൪: നഗരസഭാ മുൻ ചെയ൪മാനും മുസ്ലിംലീഗ് നേതാവുമായ ബി.പി. ഫാറൂഖിൻെറ നിര്യാണത്തിൽ അനുശോചന പ്രവാഹം. നിരവധി വ്യക്തികളും സംഘടനകളും ഫാറൂഖിൻെറ നിര്യാണത്തിൽ അനുശോചിച്ചു.
മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. ജില്ലയിൽ മൂന്നു ദിവസത്തെ ദുഃഖാചരണം നടത്താൻ മുസ്ലിംലീഗ് ജില്ലാ നേതൃയോഗം തീരുമാനിച്ചു. മൂന്നുദിവസത്തെ പാ൪ട്ടിയുടെ എല്ലാ പൊതുപരിപാടികളും മാറ്റിവെച്ചു.യോഗത്തിൽ കെ.എം. സൂപ്പി അധ്യക്ഷത വഹിച്ചു. വി.കെ. അബ്ദുൽ ഖാദ൪ മൗലവി, അബ്ദുറഹ്മാൻ കല്ലായി, വി.പി. വമ്പൻ, ഇബ്രാഹിം മുണ്ടേരി, പെരിങ്ങോം മുസ്തഫ, അഡ്വ. കെ.എ. ലത്തീഫ്, കെ.പി. താഹി൪, സി. സമീ൪, അൻസാരി തില്ലങ്കേരി, ടി.എൻ.എ. ഖാദ൪ എന്നിവ൪ സംബന്ധിച്ചു. കെ. സുധാകരൻ എം.പി അനുശോചിച്ചു.
ബി.പി. ഫാറൂഖിൻെറ വിയോഗം കണ്ണൂരിനും പ്രത്യേകിച്ച് മുസ്ലിംലീഗ് പ്രസ്ഥാനത്തിനും തീരാനഷ്ടമാണെന്ന് കെ.എം. ഷാജി എം.എൽ.എ പറഞ്ഞു.കണ്ണൂ൪ സഹകരണ സ്പിന്നിങ് മിൽ ചെയ൪മാൻ നജീം പാലക്കണ്ടി അനുശോചിച്ചു.നഗരസഭയെ സംബന്ധിച്ചിടത്തോളം വികസന ആസൂത്രണ രംഗത്ത് വലിയൊരു നഷ്ടമാണ് ഫാറൂഖിൻെറ ദേഹവിയോഗമെന്ന് നഗരസഭാ പദ്ധതി ആസൂത്രണ ഏകോപന സമിതി കോഓഡിനേറ്റ൪ പി.പി. കൃഷ്ണൻ മാസ്റ്റ൪ പ്രസ്താവനയിൽ പറഞ്ഞു.ജനതാദൾ (എസ്) ദേശീയ നി൪വാഹക സമിതി അംഗം അഡ്വ. ടി. നിസാ൪ അഹമ്മദ്, സംസ്ഥാന ജനറൽ സെക്രട്ടറി പി.പി. ദിവാകരൻ, കിസാൻ ജനത സംസ്ഥാന പ്രസിഡൻറ് സി.കെ. ദാമോദരൻ, ജില്ലാ പ്രസിഡൻറ് കെ.കെ. രാമചന്ദ്രൻ, സംസ്ഥാന കമ്മിറ്റി അംഗം വി. രാജേഷ് പ്രേം, ജില്ലാ സെക്രട്ടറി സത്യൻ എന്നിവ൪ അനുശോചിച്ചു.കേരള ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ കണ്ണൂ൪ താലൂക്ക് കമ്മിറ്റി അനുശോചിച്ചു. താലൂക്ക് പ്രസിഡൻറ് എം. അലികുഞ്ഞി അധ്യക്ഷത വഹിച്ചു.കെ.എം.സി.എസ്.യു കണ്ണൂ൪ യൂനിറ്റ് കമ്മിറ്റി അനുശോചിച്ചു.
കെ.എസ്.ടി.യു ജില്ലാ കമ്മിറ്റി അനുശോചിച്ചു. എൻ.എ. ഇസ്മായിൽ, ബഷീ൪ ചെറിയാണ്ടി, ടി.പി. അബ്ദുല്ല, കെ.പി.ടി. മുസ്തഫ, പി. സുലൈമാൻ, പി.കെ. അബ്ദുറഹ്മാൻ എന്നിവ൪ സംസാരിച്ചു. നാഷനൽ പ്രവാസി ലീഗ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് പറക്കാട് അനുശോചിച്ചു.
ആ൪.എസ്.പി (ബി) കണ്ണൂ൪ ജില്ലാ സെക്രട്ടറി കെ.പി. രമേശൻ അനുശോചിച്ചു.കെ. അബ്ദുൽ ഖാദറിൻെറ അധ്യക്ഷതയിൽ ചേ൪ന്ന ആ൪.എസ്.പി സെക്രട്ടേറിയറ്റ് അനുശോചിച്ചു. രവി ചോല, കുറുമാത്തൂ൪ ബാലകൃഷ്ണൻ, മുയ്യം ഗോപി, മധു ചേപ്പറമ്പ്, കെ. രാജേഷ് എന്നിവ൪ സംസാരിച്ചു.
ദീനുൽ ഇസ്ലാം സഭ ഗേൾസ് ഹയ൪ സെക്കൻഡറി സ്കൂൾ സ്റ്റാഫ് കൗൺസിൽ അനുശോചിച്ചു. പ്രിൻസിപ്പൽ ടി.പി. മെഹറൂഫ് അധ്യക്ഷത വഹിച്ചു. പി. വിജയൻ, മുഹമ്മദ് ഹനീഫ്, സി.സി. ശക്കീ൪, ഖലീൽ, റഹന എന്നിവ൪ സംസാരിച്ചു. ഹെഡ്മിസ്ട്രസ് കെ.എം. സാബിറ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി. സാജിദ നന്ദിയും പറഞ്ഞു.
എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റി അനുശോചിച്ചു. ജില്ലാ പ്രസിഡൻറ് കെ.കെ. അബ്ദുൽ ജബ്ബാ൪, ബി. ശംസുദ്ദീൻ മൗലവി, എ.പി. മഹമൂദ്, എന്നിവ൪ യോഗത്തിൽ സംസാരിച്ചു.
സ്റ്റേറ്റ് എംപ്ളോയീസ് യൂനിയൻ സംസ്ഥാന സെക്രട്ടറി പി.സി. റഫീഖ് അനുശോചിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2014 11:26 AM GMT Updated On
date_range 2014-03-06T16:56:40+05:30ബി.പി. ഫാറൂഖിന്‍െറ നിര്യാണത്തില്‍ അനുശോചന പ്രവാഹം
text_fieldsNext Story