മലയാളി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസ്: ഇരട്ട സഹോദരന്‍മാരെ പരിശോധനക്ക് വിധേയരാക്കി
text_fieldsകോയമ്പത്തൂ൪: എട്ടിമട അമൃത വിദ്യാലയ എൻജിനീയറിങ് കോളജ് ഹോസ്റ്റൽ അന്തേവാസിയായ മലയാളി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ഇരട്ട സഹോദരൻമാരായ പ്രതികളെ ചൊവ്വാഴ്ച മെഡിക്കൽ പരിശോധനക്ക് വിധേയമാക്കി. കോഴിക്കോട് സ്വദേശികളും അമൃത കോളജിലെ രണ്ടാംവ൪ഷ എൻജിനീയറിങ് വിദ്യാ൪ഥികളുമായ അഖിൽ (20), അതുൽ (20) എന്നിവരാണ് പ്രതികൾ.
ശനിയാഴ്ച അറസ്റ്റിലായ ഇവരെ പൊള്ളാച്ചി ബോഴ്സ്റ്റൽ സ്കൂളിലാണ് കസ്റ്റഡിയിൽ വെച്ചിരുന്നത്. ചൊവ്വാഴ്ച രാവിലെ 11.30ഓടെയാണ് പൊലീസ് അകമ്പടിയോടെ പ്രതികളെ കോയമ്പത്തൂ൪ മെഡിക്കൽ കോളജാശുപത്രിയിൽ പരിശോധനക്കായി കൊണ്ടുവന്നത്.
പ്രതികൾ കോയമ്പത്തൂരിലെ ഇടയാ൪പാളയം കെ.കെ. പുതൂരിലെ വാടക ബംഗ്ളാവിലാണ് താമസിച്ചിരുന്നത്. മുഖത്ത് പ്രത്യേക മയക്കുമരുന്ന് സ്പ്രേചെയ്ത് അബോധാവസ്ഥയിലാക്കിയശേഷമാണ് പീഡനം. മൊബൈൽഫോണിലും പക൪ത്തിയിരുന്നു. അഖിൽ നന്നായി മദ്യപിച്ചിരുന്നു. ബോധംതെളിഞ്ഞതോടെ പീഡിപ്പിക്കപ്പെട്ടതറിഞ്ഞ് പെൺകുട്ടി തിരിച്ച് കോളജ് ഹോസ്റ്റലിൽ ചെന്ന് വിവരം ഗൾഫിലുള്ള മാതാപിതാക്കളെ അറിയിച്ചു. തുടിയല്ലൂ൪ വനിതാപൊലീസ് സ്റ്റേഷനിൽ പരാതി നൽകി.അതിനിടെ അമൃത കോളജധികൃത൪ പ്രശ്നം മൂടിമറക്കാനാണ് ശ്രമിച്ചതെന്ന് ആരോപണമുണ്ട്. ഫെബ്രുവരി 24ന് വിവരം കോളജധികൃതരെ ഫോണിലൂടെ അറിയിച്ചെങ്കിലും നടപടിയൊന്നും സ്വീകരിച്ചില്ളെന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ പരാതിപ്പെടുന്നു. പൊലീസ് കേസെടുത്ത് സംഭവം ഒച്ചപ്പാടായതോടെയാണ് കോളജധികൃത൪ പ്രതികളായ വിദ്യാ൪ഥികളെ സസ്പെൻഡ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
