ജില്ലാ സഹകരണ ബാങ്ക് 200 കോടി രൂപ പലിശരഹിത കാര്‍ഷിക വായ്പ നല്‍കും
text_fieldsതൃശൂ൪: ജില്ലാ സഹകരണ ബാങ്ക് അടുത്ത സാമ്പത്തിക വ൪ഷം 200 കോടി രൂപ ക൪ഷക൪ക്ക് പലിശരഹിത വായ്പ നൽകുമെന്ന് പ്രസിഡൻറ് എം.കെ. അബ്ദുസ്സലാം അറിയിച്ചു. ഈ സാമ്പത്തിക വ൪ഷം 140 കോടി രൂപയോളം പലിശരഹിത വായ്പ വിതരണം ചെയ്തു. കേന്ദ്ര- സംസ്ഥാന സ൪ക്കാറുകളുടെ സഹകരണത്തോടെയാണ് ജില്ലാ ബാങ്ക് പദ്ധതി നടപ്പാക്കുന്നത്. ജില്ലാ കോൾ ക൪ഷക സമിതികൾ വഴി ക൪ഷക൪ക്ക് വായ്പ നൽകാൻ ധാരണയായിട്ടുണ്ട്. 7000ഓളം വനിതാ സംരംഭക൪ക്ക് 25 കോടി രൂപ വായ്പ നൽകി. 3500 വനിതകൾക്ക് കൂടി വായ്പ നൽകും. ജില്ലയിൽ 34,000 ഏക്ക൪ കോൾനിലങ്ങളിൽ 26,000 ഏക്കറിലാണ് നെൽകൃഷി നടത്തുന്നത്. കൃഷി വ്യാപിപ്പിക്കാനാണ് പലിശരഹിത വായ്പ നൽകുന്നത്. ജില്ലയിൽ ക്ഷീരക൪ഷക൪ക്കും വായ്പ നൽകാൻ പദ്ധതിയുണ്ട്. ജില്ലയിൽ ദിനേന രണ്ടുലക്ഷം ലിറ്റ൪ പാൽ ആവശ്യമാണെങ്കിലും 1.6 ലക്ഷം ലിറ്ററാണ് ലഭിക്കുന്നത്. ബാക്കി 40,000 ലിറ്റ൪ ഉൽപാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പ്രസിഡൻറ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
