ലോക്സഭ തെരഞ്ഞെടുപ്പ്: ജില്ലയില്‍ 1883 പോളിങ് സ്റ്റേഷനുകള്‍
text_fieldsകോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിന് ജില്ലയിൽ 13 അസംബ്ളി നിയോജക മണ്ഡലങ്ങളിലായി 1883 പോളിങ് സ്റ്റേഷനുകൾ നിശ്ചയിച്ചതായി ജില്ലാ വരണാധികാരി കൂടിയായ കലക്ട൪ സി.എ. ലത അറിയിച്ചു. സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യം വിലയിരുത്തുന്നതിന് വിഡിയോ ചിത്രീകരണം പൂ൪ത്തിയായതായും കലക്ട൪ അറിയിച്ചു. വോട്ട൪മാ൪ക്കാവശ്യമുള്ള സൗകര്യങ്ങൾ ബൂത്തുകളിലുണ്ടെന്ന് ഉറപ്പുവരുത്തുന്നതിൻെറ ഭാഗമായാണ് ചിത്രീകരണം. കുടിവെളള സൗകര്യം, മുറികളിലെ വെളിച്ചം, സുരക്ഷ, വോട്ട൪മാരുടെ സൗകര്യം, അംഗപരിമിത൪ക്കുളള റാമ്പ് സൗകര്യം തുടങ്ങിയവ പോളിങ്ങ് സ്റ്റേഷനുകളിൽ ഉറപ്പുവരുത്തും. സ്ഥലപരിമിതിയുള്ള പോളിങ് സ്റ്റേഷനുകൾ ഉൾപ്പെടെ കഴിയുന്നത്ര സ്ഥലങ്ങളിൽ നേരിട്ട് പോയി സൗകര്യങ്ങൾ വിലയിരുത്തുമെന്ന് കലക്ട൪ പറഞ്ഞു.
അതത് സ്ഥലങ്ങളിലെ തെരഞ്ഞെടുപ്പും ക്രമസമാധാനവുമായി ബന്ധപ്പെട്ട മുൻകാല ചരിത്രങ്ങളും കൂടി വിലയിരുത്തി പ്രശ്നബാധിത ബൂത്തുകളും സാധ്യതാ ബൂത്തുകളും നി൪ണയിക്കാനും തെരഞ്ഞെടുപ്പു പ്രക്രിയ സുഗമമാക്കാനുമുളള മുൻകരുതൽ നടപടികൾ കൈകൊളളും.
കോഴിക്കോട്, വടകര ലോക്സഭാ മണ്ഡലങ്ങളുടെ റിട്ടേണിങ് ഓഫിസറുടെ ചുമതല ജില്ലാ കലക്ട൪ക്കാണ്.
ഈ മാസം അഞ്ചിന് രാവിലെ 10.30 ന് കോഴിക്കോട്, മലപ്പുറം ജില്ലകളിലെ നിയമസഭാ നിയോജക മണ്ഡലങ്ങളുടെ ചുമതലയുളള അസി. റിട്ടേണിങ് ഓഫിസ൪മാരുടെ യോഗം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. ചീഫ് ഇലക്ടറൽ ഓഫിസറുടെ ഓഫിസിൽ നിന്നുള്ള ഉയ൪ന്ന ഉദ്യോഗസ്ഥ൪ യോഗത്തിൽ പങ്കെടുക്കുമെന്ന് കലക്ട൪ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
