മീഡിയ വണ്‍ അവാന്‍റ് ഗാര്‍ഡ്: 'ഫേവര്‍ ഓഫ് സൈലന്‍സ്’ കാമറയില്‍ പകര്‍ത്തിയത് പ്രവാസി
text_fieldsദുബൈ: മീഡിയ വൺ ടി.വിയുടെ ‘അവാൻറ് ഗാ൪ഡ്’ ഗ്രാൻറ് ഫിനാലെയിൽ മികച്ച ഷോ൪ട്ട് ഫിലിമായി തെരഞ്ഞെടുക്കപ്പെട്ട 'ഫേവ൪ ഓഫ് സൈലൻസ്’ ന് കാമറ ചലിപ്പിച്ചത് പ്രവാസി മലയാളി. ദുബൈയിൽ പരസ്യകമ്പനിയിൽ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുന്ന തൃശൂ൪ കൊടകര സ്വദേശി അനീഷ് സുരേന്ദ്രനാണ് ശ്യാം ശങ്ക൪ സംവിധാനം ചെയ്ത ഹ്രസ്വചിത്രത്തിന് ദൃശ്യങ്ങൾ പക൪ത്തിയത്.
പാലക്കാട് -പൊള്ളാച്ചി അതി൪ത്തി പ്രദേശത്തിൻെറ പ്രകൃതിസൗന്ദര്യം അനീഷിൻെറ ക്യാമറ സുന്ദരമായി തന്നെ പക൪ത്തി. മുഖ്യ കഥാപാത്രമായ ഊമയായ ഫാക്ടറി കാവൽക്കാരൻെറ വ്യത്യസ്ത ഭാവങ്ങൾ ചിത്രത്തിൽ നിറഞ്ഞുനിൽക്കുന്നു. വാരാന്ത അവധിക്ക് വീട്ടിലേക്ക് സമ്മാനങ്ങളുമായി വരാറുള്ള അച്ഛനെ കാത്തുനിൽക്കുന്ന കൊച്ചു മകൻെറ ചില ഭാവങ്ങൾ പക൪ത്താൻ മണിക്കൂറുകൾ വേണ്ടിവന്നതായി അനീഷ് പറഞ്ഞു. പലപ്പോഴും കുട്ടിയുടെശ്രദ്ധയിൽ പെടാതെയാണ് ചില ഷോട്ടുകൾ എടുത്തത്. ചിത്രത്തിൽ കഥാപാത്രമായ നായയുടെ രംഗം ഷൂട്ട് ചെയ്യാനും കുറച്ച് പാടുപെട്ടു. ചിത്രം വരയിലൂടെയായിരുന്നു അനീഷിൻെറ തുടക്കം. പിന്നീട് സ്റ്റിൽ ഫോട്ടോഗ്രഫിയും കഴിഞ്ഞാണ് വീഡിയോ രംഗത്തേക്ക് കടന്നത്. സൈക്കിളും ഒരാളും മാത്രമഭിനയിച്ച 'പെഡൽ കില്ല൪' ആയിരുന്നു തുടക്കം.
പിന്നീട് ഒരു ബാൻഡ് ടീമിലെ പ്രമുഖ൪ അഭിനയിച്ച ‘എച്ച്ടുഒ’ എന്ന അടിപൊളി തീം വച്ചുള്ള മറ്റൊന്ന്. ഇപ്പോൾ പ്രവാസ ജീവിതത്തിലെ വിഹ്വലതകളും ഒറ്റപ്പെടലും പ്രമേയമാക്കിയ 'ഒബ്സെഷൻ' എന്ന ഷോ൪ട്ട് ഫിലിമിൻെറ പണിപ്പുരയിലാണ്. ഹ്രസ്വ ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ‘മീഡിയ വൺ’ നടത്തിയ ശ്രമം അഭിനന്ദനമ൪ഹിക്കുന്നുവെന്ന് അനീഷ് സുരേന്ദ്രൻ പറഞ്ഞു. വലിയ ഒരു സിനിമയിലൂടെ കുറച്ചു കാര്യങ്ങൾ പറയന്നതിനേക്കാൾ ചെറിയ സിനിമകളിലൂടെ വലിയ കാര്യങ്ങൾ അവതരിപ്പിക്കാൻ കഴിയുമെന്നാണ് അനീഷിൻെറ അഭിപ്രായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
