മോദിക്ക് കെജ്രിവാള്‍-അദ്വാനിപ്പേടി; കോണ്‍ഗ്രസിന് ലാലു-റാവു നിരാശ
text_fieldsന്യൂഡൽഹി: തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കുമ്പോൾ ബി.ജെ.പിക്കും കോൺഗ്രസിനും പുതിയ പേടിസ്വപ്നങ്ങൾ.
തെലങ്കാന പിറന്നപ്പോൾ തെലങ്കാന രാഷ്ട്രസമിതി നേതാവ് ചന്ദ്രശേഖരറാവു നിലപാട് മാറ്റുന്നതാണ് കോൺഗ്രസിനു മുന്നിലെ ഒരു വിഷയം. രാംവിലാസ് പാസ്വാൻ ബി.ജെ.പിക്കു പിന്നാലെ പോയ ബിഹാറിൽ ലാലുവുമായുള്ള സീറ്റുച൪ച്ച ഉടക്കിപ്പിരിയുമോ എന്ന ആശങ്ക മറുവശത്ത്.
ബി.ജെ.പിക്കു മുന്നിൽ രണ്ടു വില്ലൻ വേഷങ്ങളാണ് നിൽക്കുന്നത്. പ്രധാനമന്ത്രി സ്ഥാനാ൪ഥി നരേന്ദ്ര മോദിക്കെതിരെ ആം ആദ്മി പാ൪ട്ടി നേതാവ് അരവിന്ദ് കെജ്രിവാൾ മത്സരിച്ചേക്കുമെന്ന് സൂചനകളുണ്ട്. ബി.ജെ.പിയുടെ മുതി൪ന്ന നേതാവ് എൽ.കെ. അദ്വാനി ഗാന്ധിനഗറിൽ വീണ്ടും മത്സരിക്കാൻ ഒരുങ്ങുന്നത് മോദി-അദ്വാനി കൊമ്പുകോ൪ക്കലിലേക്ക് നീങ്ങുമോ എന്ന ആശങ്ക മറ്റൊരു വഴിക്ക്.
പാ൪ലമെൻറ് സ്തംഭിപ്പിച്ചുനി൪ത്തിയിട്ടും തെലങ്കാന സംസ്ഥാനത്തിനുവേണ്ടി കോൺഗ്രസ് ‘മരണപ്പണി’ എടുത്തത് ടി.ആ൪.എസിനെ കോൺഗ്രസിൽ ലയിപ്പിക്കുമെന്ന ചന്ദ്രശേഖരറാവുവിൻെറ വാക്ക് കേട്ടാണ്. കഴിഞ്ഞ തവണ 33 സീറ്റ് കിട്ടിയ ആന്ധ്രയിൽ കോൺഗ്രസിന് ഇക്കുറി പ്രതീക്ഷ തീരെ ഉണ്ടായിരുന്നില്ല. ടി.ആ൪.എസിൻെറ ലയനം നടന്നാൽ തെലങ്കാന മേഖലയിൽനിന്ന് 17 സീറ്റ് എന്നായിരുന്നു കോൺഗ്രസിൻെറ കണക്ക്. ലയിച്ച് സ്വത്വം നഷ്ടപ്പെടുത്താൻ ഇപ്പോൾ ടി.ആ൪.എസ് തയാറല്ല. കോൺഗ്രസുമായി സഖ്യമാകാമെന്ന മട്ടിലാണ് ഇപ്പോഴത്തെ നിൽപ്. അതും ഉറപ്പിക്കണമെങ്കിൽ കാത്തിരിപ്പ് വേണ്ടിവരും.
ബിഹാറിൽ ആകെ സീറ്റ് 40. പാസ്വാൻ പോയെന്നു കരുതി, ബിഹാറിൽ കോൺഗ്രസിനു സീറ്റ് കൂടുതൽ നൽകാനൊന്നും ലാലുപ്രസാദിൻെറ ആ൪.ജെ.ഡി തയാറല്ല. പരമാവധി 11 സീറ്റ് നൽകാമെന്നാണ് ലാലു പറയുന്നത്. 13ൽ കുറയാതെ വഴങ്ങില്ളെന്ന് കോൺഗ്രസ്. ച൪ച്ച ഉടക്കിയ മട്ടിൽ നിൽപാണ്. എങ്കിലും പാസ്വാൻ കൈവിട്ടുപോയ ലാലുവിൻെറ ദു$സ്ഥിതി അറിയാവുന്നതു കൊണ്ട് കോൺഗ്രസ് പ്രതീക്ഷയിൽതന്നെ. ജയസാധ്യതയുള്ള ഏതാനും സീറ്റെങ്കിലും പിടിച്ചുവാങ്ങാൻ കഴിയുമെന്നാണ് പ്രത്യാശ.
ലാലുവിനെയും പാസ്വാനെയും തള്ളി നിതീഷ്കുമാ൪ നയിക്കുന്ന ജനതാദൾ-യുവിനെ ഒപ്പം കൂട്ടാൻ പറ്റുമോ എന്ന സാധ്യത കോൺഗ്രസ് അന്വേഷിച്ചു നോക്കിയതാണ്. പക്ഷേ, ഏറ്റവുമൊടുവിൽ, ബിഹാറിന് പ്രത്യേക പദവി നൽകാൻ പറ്റില്ളെന്ന കോൺഗ്രസിൻെറ നിലപാടിനെ കുറ്റം പറഞ്ഞ് മൂന്നാംചേരിയിലേക്ക് കാലെടുത്തുവെച്ചിരിക്കുകയാണ് ജനതാദൾ-യു. തെരഞ്ഞെടുപ്പിനുശേഷം അവരുമായി എന്തെങ്കിലും സാധ്യത അന്വേഷിക്കാനേ ഇനി കഴിയൂ. ഏറ്റവുമടുത്തുനിൽക്കുന്ന ലാലുവിനെ തള്ളിമാറ്റി, നിതീഷിനുവേണ്ടി കാത്തിരിക്കുന്നത് അപകടമാണെന്ന തിരിച്ചറിവിലാണ് കോൺഗ്രസ്. കെജ്രിവാൾ ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന് ഇതുവരെ ഉത്തരം പറയാത്തത് തലവേദനയായി കൊണ്ടുനടക്കുകയാണ് ബി.ജെ.പിയും നരേന്ദ്ര മോദിയും. ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള മൂന്നാമത്തെ സ്ഥാനാ൪ഥി പട്ടിക പുറത്തുവന്നപ്പോഴും കെജ്രിവാളിൻെറ പേരില്ല. മോദി വാരാണസിയിലാണോ ഗുജറാത്തിൽ അദ്വാനിയുടെ ഗാന്ധിനഗ൪ അടക്കം മറ്റെവിടെയെങ്കിലുമാണോ എന്നറിഞ്ഞിട്ട് അവിടെപ്പോയി നാമനി൪ദേശപത്രിക കൊടുക്കാനുള്ള നീക്കത്തിലാണ് കെജ്രിവാൾ എന്നാണ് ബി.ജെ.പിക്ക് കിട്ടിയ സൂചന.
ഗാന്ധിനഗറിൽ ഇനിയുമൊരങ്കത്തിന് ബാല്യമുണ്ടെന്ന തീരുമാനത്തിൽതന്നെയാണ് എൽ.കെ. അദ്വാനി. പ്രധാനമന്ത്രി സ്ഥാനാ൪ഥിത്വം തട്ടിയെടുത്ത മോദി ഗാന്ധിനഗ൪ സീറ്റും നൽകില്ളെന്ന് അദ്വാനിക്ക് സംശയമുണ്ട്. മോദിക്ക് അദ്വാനിയെയാണ് സംശയം. ലോക്സഭാ തെരഞ്ഞെടുപ്പിൽ അദ്വാനി മത്സരിക്കുകയും, ബി.ജെ.പിക്ക് എങ്ങനെയും സ൪ക്കാ൪ തട്ടിക്കൂട്ടാവുന്ന അവസ്ഥ വരുകയും ചെയ്താൽ താൻ പിന്തള്ളപ്പെട്ടേക്കാമെന്നാണ് പേടി. അദ്വാനി മത്സരിച്ചു ജയിച്ചില്ളെങ്കിൽ സഖ്യകക്ഷികൾക്ക് ആ പേര് പ്രധാനമന്ത്രി സ്ഥാനത്തേക്ക് നി൪ദേശിക്കാൻ കഴിയില്ല എന്ന കാഞ്ഞബുദ്ധി തലയിൽ ഒളിപ്പിച്ചിരിക്കുകയാണ് മോദി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
