എമിറേറ്റ്സ് വിമാനത്തിന് ‘അടിയന്തര ലാന്‍ഡിങ്’
text_fieldsമുംബൈ: 231 യാത്രക്കാരുമായി എത്തിയ ദുബൈ-മുംബൈ എമിറേറ്റ്സ് ഇ.കെ 506 വിമാനം മുംബൈയിൽ ഇറക്കിയത് അടിയന്തര രക്ഷാസംവിധാനങ്ങൾ വിന്യസിച്ചശേഷം. വിമാനത്തിൻെറ ബ്രേക് സിഗ്നൽ പ്രകടമാകാത്തതിനാൽ പൈലറ്റ് എമ൪ജൻസി ലാൻഡിങ് നടത്താൻ എയ൪ട്രാഫിക് കൺട്രോളിനെ അറിയിക്കുകയായിരുന്നു.
അഗ്നിശമനസേനയെയും ആംബുലൻസും വിന്യസിച്ചശേഷമാണ് വിമാനം ഇറക്കിയത്. എന്നാൽ, വിമാനം സാധാരണ നിലയിൽതന്നെ ഇറക്കാനായി. സാങ്കേതിക തകരാറ് കണ്ടതിനെ തുട൪ന്ന് മുൻകൂ൪ നടപടി സ്വീകരിക്കുകയായിരുന്നെന്നും യാത്രക്കാ൪ സുരക്ഷിതരാണെന്നും എമിറേറ്റ്സ് പിന്നീട് അറിയിച്ചു. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം.
ഇതിനിടെ, വിമാനം റദ്ദാക്കിയതിനെ തുട൪ന്ന് ന്യൂയോ൪ക്കിലേക്ക് പറക്കേണ്ട സ്ത്രീകളുൾപ്പെടെ 275 യാത്രക്കാ൪ നഗരത്തിൽ കുടുങ്ങിയ സംഭവവുമുണ്ടായി. വെള്ളിയാഴ്ച പറക്കേണ്ടിയിരുന്ന യുനൈറ്റഡ് എയ൪ലൈൻസ് സാരമല്ലാത്ത സാങ്കേതിക തകരാ൪ മൂലമാണ് റദ്ദാക്കിയത്. തകരാ൪ തീ൪ക്കാൻ വൈകിയതോടെ ശനിയാഴ്ചയും വിമാനം റദ്ദാക്കി. ഞായറാഴ്ച വൈകീട്ട് ഏഴോടെയാണ് വിമാനം ന്യൂയോ൪ക്കിലേക്ക് പറന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
