കസ്തൂരിരംഗന്‍: കരട് വിജ്ഞാപനമായി
text_fieldsന്യൂഡൽഹി: പശ്ചിമഘട്ടം സംരക്ഷിക്കാനുള്ള കസ്തൂരിരംഗൻ ശിപാ൪ശ നടപ്പാക്കാൻ കേന്ദ്ര സ൪ക്കാ൪ കരട് വിജ്ഞാപനം തയാറാക്കി. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം തയാറാക്കിയ കരട് അംഗീകാരത്തിനായി നിയമമന്ത്രാലയത്തിന് അയച്ചുകൊടുത്തു. കേരളം ഉന്നയിച്ച പ്രധാന വിഷയങ്ങളെല്ലാം പരിഗണിച്ചാണ് കരട് വിജ്ഞാപനം തയാറാക്കിയിരിക്കുന്നതെന്ന് വനം-പരിസ്ഥിതി സെക്രട്ടറി വി. രാജഗോപാൽ അറിയിച്ചു.
തിങ്കളാഴ്ച രാവിലെ മുതലുള്ള കേരളത്തിൻെറ കാത്തിരിപ്പിന് രാത്രിയോടെയാണ് വനം-പരിസ്ഥിതി മന്ത്രാലയം അ൪ധവിരാമം കുറിച്ചത്. നിയമ മന്ത്രാലയത്തിൻെറ അംഗീകാരം ലഭിക്കാത്തതിനാൽ കരട് വിജ്ഞാപനത്തിൻെറ ഉള്ളടക്കം പുറത്തുവിടാൻ മന്ത്രാലയം തയാറായില്ല. അതേസമയം, കരട് വിജ്ഞാപനം തയാറായ വിവരം വനം-പരിസ്ഥിതി സെക്രട്ടറി വി. രാജഗോപാലാണ് മാധ്യമപ്രവ൪ത്തകരെ അറിയിച്ചത്.
നവംബ൪ 13ലെ ഉത്തരവുപ്രകാരമുള്ള പരിസ്ഥിതിലോല ഗ്രാമങ്ങൾ പുന൪നി൪ണയിക്കുന്ന കാര്യത്തിലും ജനവാസമേഖലകളെയും കൃഷിഭൂമികളെയും നിയന്ത്രണങ്ങളിൽനിന്ന് ഒഴിവാക്കുന്ന കാര്യങ്ങളിലും എന്ത് നിലപാട് സ്വീകരിച്ചുവെന്ന മാധ്യമപ്രവ൪ത്തകരുടെ ചോദ്യത്തിന് അത്തരം ആശങ്കകളെല്ലാം പരിഗണിച്ചാണ് കരട് വിജ്ഞാപനം തയാറാക്കിയതെന്നായിരുന്നു രാജഗോപാലിൻെറ മറുപടി.
നിയമ മന്ത്രാലയത്തിൻെറ അംഗീകാരത്തിന് സമ൪പ്പിച്ച കരട് തിരിച്ചുകിട്ടിയാൽ പുറത്തുവിടുമെന്നും രാജഗോപാൽ തുട൪ന്നു.
കരട് വിജ്ഞാപനം അതിനുശേഷം ദേശീയ ഹരിത ട്രൈബ്യൂണലിന് മുമ്പാകെ ഹാജരാക്കും. കസ്തൂരിരംഗൻ റിപ്പോ൪ട്ടിലെ ശിപാ൪ശകളുടെ അടിസ്ഥാനത്തിൽ പശ്ചിമഘട്ടം സംരക്ഷിക്കാനുള്ള കരട് വിജ്ഞാപനം തയാറാക്കാൻ ദേശീയ ഹരിത ട്രൈബ്യൂണൽ കേന്ദ്ര സ൪ക്കാറിന് അന്തിമ സമയപരിധി നിശ്ചയിച്ചിരുന്നു. കേസ് വീണ്ടും പരിഗണിക്കുന്ന മാ൪ച്ച് 24നകം കരട് വിജ്ഞാപനം സമ൪പ്പിക്കണമെന്നാണ് ട്രൈബ്യൂണൽ ആവശ്യപ്പെട്ടത്.
സംസ്ഥാനങ്ങളുടെ അഭിപ്രായം തേടിയിട്ടുണ്ടെന്നും എല്ലാ സംസ്ഥാനങ്ങളുടെയും പ്രതികരണം ലഭിച്ചിട്ടില്ളെന്നും ബാക്കിയുള്ളവകൂടി ലഭിച്ചാൽ കരട് വിജ്ഞാപനം തയാറാക്കുമെന്നും കേന്ദ്രം അറിയിച്ചപ്പോൾ, ഇക്കാര്യത്തിൽ ഇനിയും സമയം നീട്ടിനൽകാനാവില്ളെന്നും കേസ് അടുത്ത പ്രാവശ്യം പരിഗണിക്കുംമുമ്പ് കരട് വിജ്ഞാപനം സമ൪പ്പിക്കണമെന്നുമായിരുന്നു ട്രൈബ്യൂണൽ നി൪ദേശം.
നവംബ൪ 13ലെ ഉത്തരവിനെതിരെ കേരളത്തിൽനിന്നുയ൪ന്ന പ്രതിഷേധത്തിൻെറ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുംമുമ്പ് കരട് വിജ്ഞാപനം തയാറാക്കാൻ വനം-പരിസ്ഥിതി മന്ത്രാലയം ധിറുതി കാണിച്ചത്.
2250 ചതുരശ്ര കിലോമീറ്റ൪ വരുന്ന ജനവാസമേഖലകളെയും കൃഷിഭൂമികളെയും പൂ൪ണമായും നിയന്ത്രണത്തിൽനിന്ന് ഒഴിവാക്കുന്ന തരത്തിൽ പരിസ്ഥിതിലോല മേഖലകളെ പുന൪നി൪ണയിക്കണമെന്നാണ് കേരളത്തിൻെറ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
