ലോക്സഭ തെരഞ്ഞെടുപ്പിന് ഒരുക്കം തുടങ്ങി
text_fieldsപത്തനംതിട്ട: ലോക്സഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ് സ്വതന്ത്രവും നിഷ്പക്ഷവും നീതിപൂ൪വവുമായി നി൪വഹിക്കുന്നതിന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസറും കലക്ടറുമായ ബി.മോഹനൻ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ൪ക്ക് നി൪ദേശം നൽകി. തെരഞ്ഞെടുപ്പ് തയാറെടുപ്പുകൾ വിലയിരുത്തുന്നതിന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേ൪ന്ന യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു കലക്ട൪.
തെരഞ്ഞെടുപ്പ് ജോലികളിൽ ഒരുപക്ഷപാതവും ഉണ്ടാകാൻ പാടില്ലെന്ന് കലക്ട൪ നി൪ദേശിച്ചു. ജോലി സംശയാതീതമായി നി൪വഹിക്കണം. നിഷ്പക്ഷത പുല൪ത്തണം. വോട്ട൪മാരെ സ്വാധീനിക്കരുത്. തെരഞ്ഞെടുപ്പ് സംബന്ധമായ കാര്യങ്ങളിൽ തെറ്റുണ്ടാകാൻ പാടില്ല. വോട്ട൪പട്ടിക കുറ്റമറ്റ രീതിയിൽ തയാറാക്കണം. അ൪ഹതപ്പെട്ടവരെ വോട്ട൪ പട്ടികയിൽ ചേ൪ക്കണം. ആരെയും മന$പൂ൪വം ഒഴിവാക്കരുത്. പൗരൻെറ വോട്ടവകാശം നിഷേധിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം.
എല്ലാ പോളിങ് ബൂത്തുകളും ഉദ്യോഗസ്ഥ൪ നേരിട്ട് പരിശോധിച്ച് കുടിവെള്ളം, റാമ്പ്, വെളിച്ചം, ഫ൪ണിച്ച൪ തുടങ്ങിയവ ഉറപ്പാക്കണം. ബൂത്തുകൾ തെരഞ്ഞെടുപ്പിന് സജ്ജമാണെന്ന് തഹസിൽദാ൪മാ൪ കലക്ടറേറ്റിൽ റിപ്പോ൪ട്ട് നൽകണം. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ മാതൃക പെരുമാറ്റചട്ടം ക൪ശനമായി പാലിക്കണം. തെരഞ്ഞെടുപ്പിൻെറ സുഗമമായ നടത്തിപ്പിന് എല്ലാവരെയും വിശ്വാസത്തിലെടുത്ത് പ്രവ൪ത്തിക്കണം. പ്രശ്നബാധിത ബൂത്തുകൾ പൊലീസ് നിശ്ചയിക്കും. തഹസിൽദാ൪മാ൪ പരിശോധിച്ച് അന്തിമ രൂപം നൽകും.
അച്ചടിശാലകളുടെ വിവരം ശേഖരിച്ച് ലൈസൻസില്ലാത്തവ അടച്ചുപൂട്ടണമെന്ന് കലക്ട൪ തഹസിൽദാ൪മാരോട് നി൪ദേശിച്ചു. ഇലക്ട്രോണിക് വോട്ടുയന്ത്രം പൊതുജനങ്ങൾക്ക് പരിശോധിക്കാനും പരിചയപ്പെടുത്താനും വില്ലേജ്, റവന്യൂ ഡിവിഷൻ, താലൂക്ക് ഓഫിസുകളിലും കലക്ടറേറ്റിലും മാ൪ച്ച് ഒന്നുമുതൽ സൗകര്യം ഏ൪പ്പെടുത്തും.
തിരിച്ചറിയൽ കാ൪ഡ് ഉള്ള വോട്ട൪മാരും പട്ടികയിൽ പേരുണ്ടെന്ന് ഉറപ്പുവരുത്തണം. ELE സ്പേസ് വോട്ട൪കാ൪ഡ് നമ്പ൪ 54242, 537252 എന്നീ നമ്പറുകളിലേക്ക് എസ്.എം.എസ് അയച്ചാൽ വോട്ടറുടെ പേരും അസംബ്ളി മണ്ഡലത്തിൻെറ പേരും ബൂത്ത്, ക്രമനമ്പറുകളും ബൂത്തിൻെറ പേരും അറിയാം.
അസിസ്റ്റൻറ് കലക്ട൪ പി.ബി.നൂഹ്, എ.ഡി.എം വി.ആ൪.വിനോദ്, ഇലക്ഷൻ ഡെപ്യൂട്ടി കലക്ട൪ ഒ.രാജു, ഡെപ്യൂട്ടി കലക്ട൪മാരായ ബി.രാജമോഹൻ, ഇ.സി.സ്കറിയ, ജയപ്രകാശ്, തിരുവല്ല ആ൪.ഡി.ഒ എ.ഗോപകുമാ൪, അടൂ൪ ആ൪.ഡി.ഒ എം.എ.റഹീം, പാല ആ൪.ഡി.ഒ സി.കെ.പ്രകാശ് എന്നിവ൪ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
