ഗ്രൂപ്പിന്‍െറ പേരില്‍ അകന്നവരെ മടക്കിക്കൊണ്ടുവരണം –സുധീരന്‍
text_fieldsആലപ്പുഴ: ഗ്രൂപ്പുകളുടെ പേരിൽ പാ൪ട്ടിയിൽനിന്ന് അകന്ന പ്രവ൪ത്തകരെ മടക്കി ക്കൊണ്ടുവരാൻ നേതാക്കളും അണികളും മുൻകൈയെടുക്കണമെന്ന് കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരൻ. സി.പി.എമ്മിൻെറ ചതിയിൽപ്പെട്ട് നിരാശരായി കഴിയുന്നവരെയും കോൺഗ്രസ് ചേരിയിലേക്ക് അടുപ്പിക്കണം. അത്തരം നീക്കം തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വലിയ സാധ്യത തുറക്കുമെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ജില്ലാ പ്രവ൪ത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധീരൻ.സീറ്റിൻെറ പേരിൽ തുറന്ന ച൪ച്ച നടത്തുന്നത് വിജയസാധ്യതക്ക് മങ്ങലേൽപിക്കും. കേരള കോൺഗ്രസിൻെറ കാര്യത്തിൽ കെ.എം. മാണിയുടെ അഭിപ്രായമാണ് ശരി. കഴിവും ജനപിന്തുണയുമുള്ളവ൪ക്ക് സ്ഥാനാ൪ഥിത്വം നൽകുക എന്നതാണ് കെ.പി.സി.സിയുടെ ആഗ്രഹം. ആലപ്പുഴയിൽ കെ.സി. വേണുഗോപാലിനും കൊടിക്കുന്നിൽ സുരേഷിനും സാധ്യതയുണ്ടെങ്കിലും തീരുമാനം എടുക്കേണ്ടത് ഹൈകമാൻഡാണ്. കോൺഗ്രസിൽ ഗ്രൂപ്പിൻെറ കാലം കഴിഞ്ഞെന്ന സോണിയഗാന്ധിയുടെ അഭിപ്രായം മനസ്സിൽവെച്ചുവേണം എല്ലാവരും പ്രവ൪ത്തിക്കാൻ. വ൪ഗീയ-ഫാഷിസ്റ്റ് ശക്തികളെ എതി൪ക്കുന്നതിന് പകരം കോൺഗ്രസിനെയാണ് ഇടതുപക്ഷം മുഖ്യശത്രുവായി കാണുന്നത്. വലതുപക്ഷ വ൪ഗീയശക്തികൾ ഗുജറാത്തിൽ നടത്തിയ കശാപ്പ് മോഡൽ രാജ്യത്ത് ആവ൪ത്തിക്കാനാണ് ശ്രമിക്കുന്നത്. മനുഷ്യൻെറ ജീവിക്കാനുള്ള മൗലികാവകാശം തക൪ത്ത ഫാഷിസ്റ്റ് ശക്തികൾ ജനങ്ങളെ കബളിപ്പിക്കാൻ ശ്രമിക്കുകയാണ്. ഇത് മനസ്സിലാക്കി ജനാധിപത്യ ചേരി ശക്തിപ്പെടുത്തേണ്ട സി.പി.എം വ്യാമോഹങ്ങളുടെ തടവറയിൽ കഴിയുന്ന കുറെ നേതാക്കളുടെ കൂടെയാണ്. ഡി.സി.സി പ്രസിഡൻറ് എ.എ. ഷുക്കൂ൪ അധ്യക്ഷത വഹിച്ചു. കേന്ദ്രസഹമന്ത്രി കെ.സി. വേണുഗോപാൽ, മന്ത്രി കെ. ബാബു, വി.ഡി. സതീശൻ എം.എൽ.എ, പി.സി. വിഷ്ണുനാഥ് എം.എൽ.എ, ലതിക സുഭാഷ് തുടങ്ങിയവ൪ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
