അണ്ടര്‍ 19 ലോകകപ്പ്: ദക്ഷിണാഫ്രിക്ക x പാകിസ്താന്‍ ഫൈനല്‍
text_fieldsദുബൈ: അണ്ട൪ 19 ലോകകപ്പ് ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്ക-പാകിസ്താൻ ഫൈനൽ. ബുധനാഴ്ച നടന്ന രണ്ടാം സെമിഫൈനലിൽ മൂന്നുതവണ ചാമ്പ്യന്മാരായ ആസ്ട്രേലിയയെ ദക്ഷിണാഫ്രിക്ക 80 റൺസിന് തോൽപിച്ചു.
ദുബൈ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഒമ്പതിന് 230 റൺസെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിൽ ഓസീസ് 42.2 ഓവറിൽ 150 റൺസിന് പുറത്തായി.
പേസ് ബൗള൪ കാഗിസോ റബദയാണ് ആറു വിക്കറ്റ് കൊയ്ത് ഓസീസിനെ കടപുഴക്കിയത്. 8.2 ഓവറിൽ വെറും 25 റൺസ് വിട്ടുകൊടുത്തായിരുന്നു റബദയുടെ താണ്ഡവം. ഓസീസിൻെറ ടോപ് സ്കോറ൪ 36 റൺസെടുത്ത ജാക് ഡോറനായിരുന്നു.
ദക്ഷിണാഫ്രിക്കക്ക് ഓപണ൪മാരായ എയ്ഡൻ മ൪ക്രാമും (45), ഫോ൪ട്യൂനും (74) മികച്ച തുടക്കം നൽകി. ശനിയാഴ്ചയാണ് ഫൈനൽ. ഇത് മൂന്നാം തവണയാണ് ദക്ഷിണാഫ്രിക്ക ഫൈനലിലെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
