ടി.പി വധം: പരിഗണനപട്ടികയില്‍ ജാമ്യഹരജി എത്തിയില്ല; രജിസ്ട്രിക്കെതിരെ പ്രോസിക്യൂഷന്‍
text_fieldsകൊച്ചി: ടി.പി. ചന്ദ്രശേഖരൻ വധക്കേസുമായി ബന്ധപ്പെട്ട് ഹൈകോടതി രജിസ്ട്രിക്കെതിരെ ഹൈകോടതിയിൽ ഡയറക്ട൪ ജനറൽ ഓഫ് പ്രോസിക്യൂഷൻെറ ആരോപണം. ടി.പി കേസിലെ പ്രതി ലംബു പ്രദീപൻെറ ജാമ്യഹരജി ബുധനാഴ്ച കോടതിയുടെ പരിഗണനക്കത്തെിക്കുന്നതിൽ ബോധപൂ൪വം വീഴ്ചവരുത്തിയെന്നാണ് ഡി.ജി.പി ടി. ആസഫലിയുടെ വിമ൪ശം. കഴിഞ്ഞ ദിവസം പ്രദീപനടക്കം 12 പേരുടെ അപ്പീൽ ഹരജി പരിഗണിച്ച ഡിവിഷൻ ബെഞ്ച് പ്രദീപൻെറ ശിക്ഷ അപ്പീൽ ഹരജി തീ൪പ്പാകുന്നതുവരെ മരവിപ്പിക്കണമെന്ന ആവശ്യത്തിൽ സ൪ക്കാറിൻെറ നിലപാട് തേടിയിരുന്നു.
കേസ് ബുധനാഴ്ച പരിഗണിക്കാനും രേഖപ്പെടുത്തിയിരുന്നു. എന്നാൽ, ബുധനാഴ്ച ഈ കേസ് പരിഗണനപട്ടികയിൽ ഉണ്ടായില്ല.
തുട൪ന്ന് ജസ്റ്റിസ് കെ.ടി.ശങ്കരൻ, ജസ്റ്റിസ് പി. ഉബൈദ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന് മുന്നിൽ ഡി.ജി.പി ഇക്കാര്യം പ്രത്യേകം പരാമ൪ശിച്ച് കേസ് പരിഗണനക്ക് എടുപ്പിക്കുകയായിരുന്നു.
കോടതി നി൪ദേശിച്ചിട്ടും കേസ് ബുധനാഴ്ച പരിഗണനപട്ടികയിൽ ഉൾപ്പെടുത്താത്ത രജിസ്ട്രിയുടെ നടപടിയിൽ സംശയമുണ്ടെന്ന് ഡി.ജി.പി കോടതിയെ അറിയിച്ചു. ഈ ബെഞ്ചിന് മുന്നിൽ കേസ് എത്തിക്കുന്നത് തടയാൻ രജിസ്ട്രിയിലെ ചില ഉദ്യോഗസ്ഥ൪ ശ്രമിച്ചിട്ടുണ്ടാകാമെന്ന സൂചനയാണ് ഡി.ജി.പി നൽകിയത്. ബോധപൂ൪വം ഇങ്ങനെയൊരു ശ്രമം നടന്നിട്ടുണ്ടെങ്കിൽ അത് ഗൗരവത്തിൽ എടുക്കേണ്ടതുണ്ടെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. തുട൪ന്ന് രജിസ്ട്രിയുമായി ബന്ധപ്പെട്ട ചിലരെ ഉച്ചക്ക് ചേംബറിൽ വിളിച്ചുവരുത്തി വിശദീകരണം തേടി.
ബോധപൂ൪വമല്ലാത്ത വീഴ്ച ഇക്കാര്യത്തിൽ ഉണ്ടായതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥ൪ കോടതിയെ അറിയിച്ചു. ഏഴ് അപ്പീലുകളാണ് അന്ന് പരിഗണിച്ചതെന്നും ടി.പി വധക്കേസിലെ അപ്പീലൊഴികെയുള്ളവക്ക് പ്രത്യേക പരിഗണനതീയതി നിശ്ചയിച്ചിരുന്നില്ളെന്നും ഉദ്യോഗസ്ഥ൪ വ്യക്തമാക്കി. എല്ലാ അപ്പീലുകളും ഫയലിൽ സ്വീകരിച്ചവയാണ്.
ഇവയെല്ലാം കൂടി ഒറ്റക്കെട്ടായി മാറ്റിയപ്പോൾ ടി.പി കേസിലെ അപ്പീൽ ഫയലും ഇതിനകത്ത് പെട്ടതാണ്. ഈ ഫയലിലെ പോസ്റ്റിങ് തീയതി ശ്രദ്ധയിൽപ്പെട്ടില്ളെന്നും ഇവ൪ വ്യക്തമാക്കി. ഈ വിശദീകരണം കോടതി രേഖപ്പെടുത്തി.
തുട൪ന്ന് കേസ് പരിഗണനപട്ടികയിൽ ഉൾപ്പെടുത്താതിരുന്നത് മന$പൂ൪വമല്ളെന്നും ഇതിൽ അസ്വാഭാവികതയില്ളെന്നും ഡിവിഷൻബെഞ്ച് ഉച്ചക്കുശേഷം വ്യക്തമാക്കി.അതേസമയം, ലംബു പ്രദീപൻെറ ശിക്ഷ മരവിപ്പിക്കുന്നതിനെ എതി൪ത്ത് സ൪ക്കാ൪ ഹൈകോടതിയിൽ സത്യവാങ്മൂലം സമ൪പ്പിച്ചു. ടി.പി. ചന്ദ്രശേഖരൻെറ കൊല നടന്ന ദിവസം അഞ്ച് ആയുധങ്ങൾ ലംബു പ്രദീപനെയാണ് കൊടിസുനി ഒളിപ്പിക്കാൻ ഏൽപിച്ചത്. ഉപയോഗശൂന്യമായ കിണറ്റിൽ ഇത് എറിഞ്ഞത് പ്രദീപനാണ്. ടി.പിയെ വധിക്കാൻ ശ്രമിക്കുന്നതിനിടെ പരിക്കേറ്റവരെ പേരുമാറ്റി ആശുപത്രിയിലത്തെിക്കാനും ഇയാളുണ്ടായിരുന്നു.
കൊടിസുനിയുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന സ്ഫോടകവസ്തുക്കൾ മറ്റൊരിടത്തേക്ക് മാറ്റാൻ സഹായിച്ചത് പ്രദീപനാണ്. ഇതുസംബന്ധിച്ച അന്വേഷണം പൂ൪ത്തിയാക്കിയ ക്രൈംബ്രാഞ്ച് വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോ൪ട്ട് സമ൪പ്പിച്ചിരിക്കുകയാണ്.
ടി.പി കേസിൽ ആദ്യം പിടിയിലായ പ്രതിയാണ് പ്രദീപൻ. ഇയാളുടെ ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിച്ചാൽ വിദേശത്തേക്ക് കടക്കാനുള്ള സാധ്യതയുണ്ട്.
പിന്നീട് അപ്പീൽ തീ൪പ്പായാലും തിരികെ വരാത്ത സ്ഥിതിയുണ്ടാകാൻ സാധ്യതയുണ്ടെന്നും ഡയറക്ട൪ ജനറൽ ഓഫ് പ്രോസിക്യൂഷൻ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
