Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഭൂമി ഏറ്റെടുക്കലിനും...

ഭൂമി ഏറ്റെടുക്കലിനും പുനരധിവാസത്തിനും വിദഗ്ധസമിതി

text_fields
bookmark_border
ഭൂമി ഏറ്റെടുക്കലിനും പുനരധിവാസത്തിനും വിദഗ്ധസമിതി
cancel

തിരുവനന്തപുരം: ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച കേന്ദ്ര പുനരധിവാസ നിയമവുമായി ബന്ധപ്പെട്ട് സംസ്ഥാനതല മോണിറ്ററിങ് കമ്മിറ്റിയും വിദഗ്ധ സമിതിയും രൂപവത്കരിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിയമങ്ങളും ഫോറങ്ങളും രൂപപ്പെടുത്തുന്നതിന് നിയമവകുപ്പിൽനിന്ന് സ്പെഷൽ സെക്രട്ടറി/ അഡീഷനൽ സെക്രട്ടറി പദത്തിൽ വിരമിച്ച ഒരാൾ, ഡെപ്യൂട്ടി കലക്ട൪ തസ്തികയിൽനിന്ന് വിരമിച്ചയാൾ, ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച നിയമങ്ങളിൽ പ്രാഗല്ഭ്യമുള്ള മുതി൪ന്ന അഭിഭാഷകൻ എന്നിവ൪ ഉൾപ്പെടുന്നതാണ് വിദഗ്ധ സമിതി. ഇവ൪ നൽകുന്ന ശിപാ൪ശകൾ പരിശോധിച്ച് അന്തിമ ശിപാ൪ശ ചെയ്യുന്നതിന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ സംസ്ഥാന മേൽനോട്ട കമ്മിറ്റി രൂപവത്കരിക്കും. ധനകാര്യ അഡീഷനൽ ചീഫ് സെക്രട്ടറി, നിയമ വകുപ്പ് സെക്രട്ടറി എന്നിവ൪ അംഗങ്ങളും ലാൻഡ് റവന്യൂ കമീഷണ൪ മെംബ൪ സെക്രട്ടറിയുമായിരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അറിയിച്ചു.
ക്ഷേമപെൻഷനുകളുടെ ഡിസംബ൪ 31 വരെയുള്ള എല്ലാ കുടിശ്ശികയും നൽകാനും മന്ത്രിസഭ തീരുമാനിച്ചു. ഇതിന് 300.87 കോടി അനുവദിച്ച് ഉത്തരവായി.
സംസ്ഥാന നി൪ഭയ പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിന് നി൪ഭയ സെൽ രൂപവത്കരിക്കും. ഇതിന് സാമൂഹികനീതി വകുപ്പിൽ ഏഴ് തസ്തികകൾ സൃഷ്ടിക്കും.സംസ്ഥാന കോഓഡിനേറ്റ൪, മൂന്ന് പ്രോഗ്രാം ഓഫിസ൪, അക്കൗണ്ട്സ് ഓഫിസ൪ , രണ്ട് ഡാറ്റ എൻട്രി ഓഫിസ൪ എന്നിവരാണ് സെല്ലിലുണ്ടാവുക.തിരുവനന്തപുരം ഉള്ളൂ൪ വില്ളേജിൽ പുറമ്പോക്ക് ഭൂമിയിൽ 64 ച. മീറ്റ൪ സ്ഥലം ഗ്രന്ഥശാലയും സാംസ്കാരിക നിലയവും സ്ഥാപിക്കുന്നതിന് ചേന്തി സാംസ്കാരികനിലയത്തിന് നൽകും.
ധീരതക്കുള്ള ദേശീയ പുരസ്കാരം ലഭിച്ച കണ്ണൂ൪ കാഞ്ഞിലേരി അച്ചോത്ത്ഞാലിൽ രമിത്തിന് വീടുവെക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് അഞ്ചു ലക്ഷം അനുവദിച്ചു. ഇപ്പോൾ കുടിലിലാണ് രമിത്തിൻെറ താമസം. പിതാവിൻെറ കൂലിപ്പണിയിൽനിന്ന് കിട്ടുന്ന കൂലിയാണ് ഏകവരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.തൃക്കാക്കര നോ൪ത് വില്ളേജിൽ വാട്ട൪ അതോറിറ്റിയുടെ ഭൂമിയിൽ 36 വ൪ഷമായി താമസിക്കുന്ന അഞ്ച് കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ തീരുമാനിച്ചു. കളമശ്ശേരിയിൽ ഹഡ്കോ പദ്ധതിക്കുവേണ്ടി എടുത്ത വാട്ട൪ അതോറിറ്റിയുടെ ഭൂമിയിൽ വീട്ടുകാരുടെ കൈവശമുള്ളതിന് തുല്യമായ ഭൂമി നൽകും. വീട് നി൪മിക്കുന്നതിനുള്ള പണവും സ൪ക്കാ൪ നൽകും.മലപ്പുറം ജില്ലയിലെ എടക്കരയിൽ പുതുതായി ആരംഭിച്ച സബ് ട്രഷറിക്കുവേണ്ടി ആറ് തസ്തികയും തിരുവനന്തപുരം ജില്ലയിൽ വെള്ളനാട് സബ് ട്രഷറിക്കുവേണ്ടി നാല് തസ്തികയും സൃഷ്ടിച്ചു. കഴിഞ്ഞ ശമ്പളപരിഷ്കരണത്തിൻെറ ആനുകൂല്യങ്ങൾ എൽ.ബി.എസ് സെൻറ൪ ഫോ൪ സയൻസ് ആൻഡ് ടെക്നോളജിയിലെയും സെനററിന് കീഴിലെ കാസ൪കോട്, പൂജപ്പുര എൻജിനീയറിങ് കോളജുകളിലെയും ജീവനക്കാ൪ക്ക് നൽകാനും മന്ത്രിസഭ തീരുമാനിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story