പുതിയ ദയാഹരജി തീര്‍പ്പാക്കുംവരെ വധശിക്ഷ നടപ്പാക്കില്ളെന്ന് കേന്ദ്രം
text_fieldsന്യുഡൽഹി: 1993ലെ ഡൽഹി സ്ഫോടനക്കേസിലെ പ്രതി ഖലിസ്താൻ ഭീകരൻ ദേവീന്ദ൪ സിങ് ഭുള്ളറിന് വധശിക്ഷ നൽകരുതെന്ന് കേന്ദ്ര സ൪ക്കാറും സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. ഭുള്ളറുടെ ആരോഗ്യാവസ്ഥ പരിഗണിച്ചുള്ള പുതിയ ദയാഹരജി തീ൪പ്പാക്കുന്നത് വരെ വധശിക്ഷ നടപ്പാക്കില്ളെന്ന് കേന്ദ്ര സ൪ക്കാ൪ സുപ്രീംകോടതിക്ക് ഉറപ്പുനൽകി. ഇതേതുട൪ന്ന് ദയാഹരജിയിൽ പെട്ടെന്ന് നടപടിയെടുക്കാൻ സുപ്രീംകോടതി കേന്ദ്ര സ൪ക്കാറിനോട് ആവശ്യപ്പെട്ടു. രാജീവ് വധക്കേസിലെ പ്രതികൾക്ക് വധശിക്ഷ വേണമെന്ന നിലപാട് കേന്ദ്ര സ൪ക്കാ൪ സ്വീകരിച്ചതിനിടയിലാണ് ഭുള്ളറുടെ കാര്യത്തിൽ മറിച്ചുള്ള നിലപാട് എടുത്തിരിക്കുന്നത്. ദയാഹരജിയിലുള്ള ഓരോ ദിവസത്തെ താമസവും പ്രതിക്ക് പീഡനമാണെന്ന് ചീഫ് ജസ്റ്റിസ് പി. സദാശിവത്തിൻെറ നേതൃത്വത്തിലുള്ള ബെഞ്ച് ഓ൪മിപ്പിച്ചു. തീരുമാനമെടുക്കാൻ രണ്ടാഴ്ച കേന്ദ്രത്തിന് സമയം നൽകിയ ബെഞ്ച്, കേസ് മാ൪ച്ച് 10ന് വീണ്ടും പരിഗണിക്കും.
ഭുള്ളറിന് വധശിക്ഷക്ക് പകരം ജീവപര്യന്തം ശിക്ഷ നൽകിയാൽ മതിയെന്ന് ചീഫ് ജസ്റ്റിസ് പി. സദാശിവം, ജസ്റ്റിസുമാരായ ആ൪.എം. ലോധ, എച്ച്.എൽ ദത്തു, എസ്.ജെ. മുഖോപാധ്യായ എന്നിവരടങ്ങുന്ന ബെഞ്ചിന് മുമ്പാകെ ഡൽഹിയിലെ ആം ആദ്മി പാ൪ട്ടി സ൪ക്കാ൪ സത്യവാങ്മൂലം നൽകിയിരുന്നു. ഭുള്ളറുടെ വധശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്യുകയും ചെയ്തു. ശിക്ഷ ജീവപര്യന്തമാക്കണമെന്ന ആവശ്യം തള്ളിയ വിധി പുനഃപരിശോധിക്കാനാണ് സുപ്രീംകോടതി വധശിക്ഷ സ്റ്റേ ചെയ്തത്. ഇതിനായി ഭുള്ള൪ നൽകിയ തിരുത്തൽ ഹരജിയിലാണ് ഡൽഹി സ൪ക്കാ൪ സത്യവാങ്മൂലം സമ൪പ്പിച്ചത്. 1993ൽ ഡൽഹിയിലുണ്ടായ കാ൪ ബോംബ് സ്ഫോടനത്തിൻെറ പേരിലാണ് ഭുള്ള൪ക്ക് വധശിക്ഷ വിധിച്ചത്. സ്ഫോടനത്തിൽ ഒമ്പതു പേ൪ കൊല്ലപ്പെടുകയും 17 പേ൪ക്ക് പരിക്കേൽക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
