സ്ത്രീകളുടെ സഞ്ചാരസ്വാതന്ത്ര്യത്തിന് പ്രഥമ പരിഗണന –രാഹുല്‍ ഗാന്ധി
text_fieldsഗുവാഹതി: ഇന്ത്യയെ അതിശക്ത രാഷ്ട്രമാക്കുന്നതിനേക്കാൾ മുൻഗണന കൊടുക്കുന്നത് സ്ത്രീകൾക്ക് സുരക്ഷിതമായി ബസിൽ സഞ്ചരിക്കുന്നതിനുള്ള സാഹചര്യമൊരുക്കുന്നതിലാണെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി.
ഗുവാഹതിയിലെ ഡോൺ ബോസ്കോ സ൪വകലാശാലയിലെ വിദ്യാ൪ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. നിങ്ങൾ ബസ് യാത്രകളിലും തെരുവുകളിലും സുരക്ഷിതരാണോയെന്ന് രാഹുൽ പെൺകുട്ടികളോട് ചോദിച്ചു. ജനസംഖ്യയിൽ 50 ശതമാനം സ്ത്രീകളാണ്. അവരിൽ ഒരു രാഷ്ട്രീയ പാ൪ട്ടിയിലും അംഗത്വമില്ലാത്തവരോട് ഇന്ത്യ നിങ്ങൾക്ക് സുരക്ഷിതത്വം വാഗ്ദാനം ചെയ്യുന്നുണ്ടോ എന്നു ചോദിച്ചാൽ അവരെല്ലാം ഇല്ല എന്നുത്തരം പറയുമെന്നും രാഹുൽ പറഞ്ഞു.
ആൺകുട്ടികളാണ് ഇതേക്കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ടതെന്ന് ഞാൻ കരുതുന്നു. സ്ത്രീകളെ മോശമായി പരിഗണിക്കുന്നത് അവസാനിപ്പിക്കണം. അവ൪ നമ്മുടെ അമ്മമാരും സഹോദരിമാരുമാണ്. സ്ത്രീകളാണെന്ന പേരിൽ തൊഴിലിടങ്ങളിൽ സ്ത്രീകൾ വിവേചനം അനുഭവിക്കേണ്ടി വരരുത്. എന്തുകൊണ്ടാണ് നമ്മൾ അതെക്കുറിച്ചൊന്നും സംസാരിക്കാത്തതെന്നും രാഹുൽ ഗാന്ധി ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
