വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ പള്ളി ഇമാം അറസ്റ്റില്‍
text_fieldsകോട്ടയം: സ്കൂൾ വിദ്യാ൪ഥിനിയെ പീഡിപ്പിച്ച കേസിൽ പള്ളി ഇമാമിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംക്രാന്തി നീലിമംഗലം മുസ്ലിം ജമാഅത്ത് പള്ളി ഇമാം പൊൻകുന്നം ആട്ടിhക്കൽ വിളക്കത്തുവീട് അൻസാറിനെയാണ് (38) കുമരകം പൊലീസ് പിടികൂടിയത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: ചൊവ്വാഴ്ച രാവിലെ 10ഓടെ സ്കൂൾ യൂനിഫോമിൽ നഗരത്തിലത്തെിയ ഒമ്പതാം ക്ളാസ് വിദ്യാ൪ഥിനിയെ അൻസാ൪ സ്വന്തം കാറിൽ കുമരകത്തെ റിസോ൪ട്ടിലേക്ക് കൊണ്ടുപോയി. സംശയം തോന്നിയ ചില നാട്ടുകാ൪ പിന്തുട൪ന്ന് കുമരകത്തത്തെി. ഇതിനിടെ, പെൺകുട്ടിയെ കാറിൽ കരുതിയ പ൪ദ ധരിപ്പിച്ച് ഇരുവരും റിസോ൪ട്ടിൽ കയറി. മുറിവാടക 12000 വരുമെന്നറിഞ്ഞതോടെ പുറത്തേക്ക് ഇറങ്ങിയ ഇരുവരെയും നാട്ടുകാ൪ പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു.
പെൺകുട്ടിയെ മുമ്പ് മറ്റു റിസോ൪ട്ടുകളിൽ കൊണ്ടുപോയി പീഡിപ്പിച്ചിട്ടുണ്ടെന്ന് അൻസാ൪ ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. പരിശോധനയിൽ മറ്റ് റിസോ൪ട്ടുകളിലെ ബില്ലുകൾ, വൗച്ചറുകൾ എന്നിവ കണ്ടെടുത്തു. മൂന്നു വ൪ഷമായി നീലിമംഗലത്ത് ജോലിചെയ്യുന്ന അൻസാറിന് ഭാര്യയും മകനുമുണ്ട്. ആലപ്പുഴയിൽ ജോലി ചെയ്തിരുന്നപ്പോൾ ചില പ്രശ്നങ്ങളുടെ പേരിൽ നാട്ടുകാ൪ മ൪ദിച്ചിട്ടുണ്ടെന്നും വിശദ അന്വേഷണം നടത്തിവരികയാണെന്നും കുമരകം എസ്.ഐ എം.ജെ. അരുൺ പറഞ്ഞു.മതാധ്യാപനവും പ്രഭാഷണവും നടത്തുന്ന അൻസാറിന് പെൺകുട്ടിയുടെ വീട്ടുകാരുമായി അടുത്ത ബന്ധമുണ്ട്. പെൺകുട്ടിയുടെ പിതാവിന് വിദേശത്ത് ജോലി ഏ൪പ്പാടാക്കാനും മുൻകൈയെടുത്തു. ഉംറ സ൪വീസുമായി വിദേശത്തായിരുന്ന അൻസാ൪ കഴിഞ്ഞദിവസമാണ് നാട്ടിലത്തെിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.