ഇംഫാലില്‍ ഏഴാംക്ളാസുകാരിയെ 63 കാരന്‍ പീഡിപ്പിച്ചു
text_fieldsഇംഫാൽ: മണിപ്പൂരിലെ തൗബാൽ ജില്ലയിൽ പതിമൂന്നുകാരി മാനഭംഗത്തിനിരയായി. ഏഴാം ക്ളാസ് വിദ്യാ൪ഥിയായ പെൺകുട്ടിയെ അയൽക്കാരനായ 63 കാരനാണ് പീഡിപ്പിച്ചത്.
വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. പെൺകുട്ടി മുറിയിൽ നിന്നും പറത്തിറങ്ങിയതു കണ്ട മുഹമ്മദ് മുബി എന്ന പ്രതി മുറിയിൽ ഒളിച്ചു കയറുകയായിരുന്നു. അൽപസമയത്തിനുശേഷം മുറിയിലേക്ക് തിരിച്ചത്തെിയ പെൺകുട്ടിയെ ഇയാൾ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. കൃത്യത്തിനു ശേഷം പ്രതി രക്ഷപ്പെട്ടു.
പ്രദേശത്തെ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെ തുട൪ന്ന് പ്രതിക്കെതിരെ എഫ്.ഐ.ആ൪ രജിസ്റ്റ൪ ചെയ്തു. പ്രതിയെ എത്രയും പെട്ടന്ന് പിടികൂടിയില്ളെങ്കിൽ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് സന്നദ്ധസംഘടനയായ ആൾ മണിപ്പൂ൪ സ്റ്റുൻസ് അസോസിയേഷൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
