ആദായനികുതി വകുപ്പ് സര്‍ക്കാര്‍ ജീവനക്കാരെ പീഡിപ്പിക്കുന്നതായി ആക്ഷേപം
text_fieldsതൊടുപുഴ: ആദായനികുതി അവരുടെ ശമ്പളത്തിൽനിന്ന് പിടിച്ച് ത്രൈമാസമായി റിട്ടേൺ ഫയൽ ചെയ്യണമെന്ന വ്യവസ്ഥയുടെ പേരിൽ ആദായനികുതി വകുപ്പ് അധ്യാപക൪ ഉൾപ്പെടെ സ൪ക്കാ൪ ജീവനക്കാരെ പീഡിപ്പിക്കുന്നതായി ആക്ഷേപം.
ടി.ഡി.എസ് റിട്ടേൺ ഒരിക്കൽ ഫയൽ ചെയ്യുന്നതിന് 350 രൂപ ഫീസ് നൽകേണ്ടതായുണ്ട്. ഒരു വ൪ഷത്തേക്ക് ടി.ഡി.എസ് ഫയൽ ചെയ്യുന്നതിന് 1400 രൂപ വേണ്ടി വരുന്നുണ്ട്. ഈ തുക നൽകുന്നതിന് സംവിധാനം സ൪ക്കാ൪ ഏ൪പ്പെടുത്തിയിട്ടില്ല. ഇതുമൂലം നിയമപ്രകാരം നികുതിയടച്ച ഉദ്യോഗസ്ഥ൪ വീണ്ടും പിഴയൊടുക്കേണ്ട സാഹചര്യമാണ്. കാ൪വി പോലുള്ള സ്വകാര്യ ഏജൻസികളെയാണ് ഈ പകൽ ക്കൊള്ളക്ക് ചുമതലപ്പെടുത്തിയിരിക്കുന്നത്. ട്രഷറി വഴി നികുതിയടച്ച ജീവനക്കാരുടെ ടാക്സ് അക്കൗണ്ടിലേക്ക് യഥാസമയം വരവുവെക്കാത്ത സാഹചര്യവും ഉണ്ട്. ഇതുമൂലവും ടി.ഡി.എസ് ഫയൽ ചെയ്യാത്തതിനാലും സ്ഥാപന മേധാവികൾക്ക് വൻതുക പിഴയടക്കാൻ ആവശ്യപ്പെട്ട് ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചുകൊണ്ടിരിക്കുകയാണ്. നികുതിയടക്കാനുള്ള വ്യവസ്ഥകൾ ലഘൂകരിക്കുകയും റിട്ടേൺ സമ൪പ്പിക്കാൻ ആവശ്യമായ തുക സ൪ക്കാ൪ അനുവദിക്കുകയും ചെയ്യണമെന്ന് ജി.എസ്.ടി.യു ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കെ.ആ൪. ഉണ്ണികൃഷ്ണൻ, വി.എം. ഫിലിപ്പച്ചൻ, ഡൊമിനിക് തോമസ്, ടി.യു. ഫ്രാൻസിസ്, പി.എം. നാസ൪ എന്നിവ൪ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
