ഭീമന്‍ സൗരവാതം ശുക്രനെ വിഴുങ്ങിയേക്കുമെന്ന്
text_fieldsവാഷിങ്ടൺ: സൂര്യനിൽനിന്ന് ഉദ്ഭവിക്കുന്ന ഭീമൻ വാതം ഭൂമിയുടെ അയൽഗ്രഹമായ ശുക്രനെ വിഴുങ്ങിയേക്കുമെന്ന് ശാസ്ത്രലോകം.
ശുക്രനെ വിഴുങ്ങാൻ പാ കത്തിൽ സൂര്യൻെറ അന്തരീക്ഷത്തിൽ ഇത്തരമൊരു വാതം രൂപപ്പെട്ടതായി ഗവേഷക൪ കണ്ടത്തെി.
യുറോപ്യൻ സ്പേസ് ഏജൻസിയുടെ വീനസ് എക്സ്പ്രസ് എന്ന ബഹിരാകാശ വാഹനമാണ് സുപ്രധാന നിരീക്ഷണം നടത്തിയത്.
സൗരാന്തരീക്ഷത്തിൽനിന്നുള്ള ചാ൪ജിത കണങ്ങളുടെ പ്രവാഹമായ സൗരക്കാറ്റിനെ തുട൪ന്ന് ഭൂമിയുൾപ്പെടെയുള്ള ഗ്രഹങ്ങളിൽ സാധാരണയായി പല പ്രതിഭാസങ്ങളും അരങ്ങേറാറുണ്ട്.
ഭൂമിയുടെ ധ്രുവപ്രദേശങ്ങളിൽ കാണുന്ന വ൪ണരാശി (അറോറ) ഇത്തരത്തിലൊന്നാണ്.
എന്നാൽ, ഭൂമിയെ സൗരവാതത്തിൽനിന്നുള്ള അപകടങ്ങളിൽനിന്ന് സംരക്ഷിക്കുന്നത് അതിൻെറ കാന്തിക മണ്ഡലമാണ്.
ശുക്രന് സൗരവാതത്തെ തടയാൻ കാന്തികമണ്ഡലമില്ലാത്തതിനാൽ ഈ ഗ്രഹത്തെ ഇപ്പോൾ രൂപപ്പെട്ടിരിക്കുന്ന സൗരവാതം എങ്ങനെ ബാധിക്കുമെന്ന് പ്രവചിക്കാനാവില്ല.
വാസയോഗ്യമല്ലാത്ത ശുക്രഗ്രഹത്തിൻെറ അതിസാന്ദ്ര അന്തരീക്ഷത്തിനും (അയണോസ്ഫിയ൪) വാതത്തെ പ്രതിരോധിക്കാനാവില്ല.
ഇപ്പോൾ ലഭ്യമായിട്ടുള്ള വിവരമനുസരിച്ച് ഗ്രഹത്തെ ദിവസങ്ങളോളം സൗരവാതം പൂ൪ണമായും വിഴുങ്ങിക്കളയുമെന്നാണ് കരുതുന്നതെന്ന് നാസയുടെ ഗൊദാ൪ദ് സ്പേസ് സെൻററിലെ ഗവേഷകൻ ഗ്ളിൻ കോളിൻസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
