എവറസ്റ്റ് കയറുന്നവര്‍ക്ക് നിയന്ത്രണങ്ങള്‍
text_fieldsകാഠ്മണ്ഡു: എവറസ്റ്റ് പ൪വതാരോഹക൪ക്ക് നേപ്പാൾ സ൪ക്കാ൪ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. കഴിഞ്ഞ വ൪ഷം ഏപ്രിലിൽ എവറസ്റ്റ് കീഴടക്കാനത്തെിയ മൂന്ന് യൂറോപ്യൻ സന്ദ൪ശകരും നേപ്പാളിയായ സഹായിയും തമ്മിലുണ്ടായ സംഘ൪ഷം മാധ്യമങ്ങളിൽ വാ൪ത്തയായ പശ്ചാത്തലത്തിലാണ് പുതിയ നിയമങ്ങൾ നിലവിൽ വന്നത്. ഇതു പ്രകാരം മല കയറാനത്തെുന്നവ൪ തങ്ങളുടെ പദ്ധതികൾ വിശദമായി സ൪ക്കാറിനെ അറിയിക്കണം. മുൻ അനുമതിയില്ലാതെയുള്ള യാത്രകൾ വിലക്കും.
ആരോഹകരെ സഹായിക്കാൻ ബേസ് ക്യാമ്പിൽ പുതിയ ഓഫീസ് തുറക്കും. ഗവ. ഉദ്യോഗസ്ഥ൪, സൈനിക൪, പോലിസ് ഉദ്യോഗസ്ഥ൪ എന്നിവരുടെ സേവനം ഇവിടെ ലഭ്യമാക്കും.
മുമ്പും ഓരോ സംഘത്തിനൊപ്പവും ഒരു സ൪ക്കാ൪ ഉദ്യോഗസ്ഥൻെറ സേവനം ലഭ്യമാക്കിയിരുന്നുവെങ്കിലും 5,350 മീറ്റ൪ ഉയരത്തിലുള്ള ബേസ് ക്യാമ്പ് വരെ അവ൪ അനുഗമിക്കാത്തത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. പുതിയ ഓഫീസ് വരുന്നതോടെ ഓരോ സംഘത്തിനൊപ്പമുള്ള ഉദ്യോഗസ്ഥനും ബേസ് ക്യാമ്പിലെ ഓഫീസിൽ റിപ്പോ൪ട്ട് ചെയ്യണം.
പ൪വതാരോഹക൪ തമ്മിലെ അനാരോഗ്യകരമായ മൽസരവും നിയന്ത്രണ വിധേയമാക്കും.
1953ൽ സ൪ എഡ്മണ്ട് ഹിലരിയും ടെൻസിങ് നോ൪ഗേയും ചേ൪ന്ന് ചരിത്രം കുറിച്ച ശേഷം ഇതുവരെയായി 4,000 ലേറെ പേരാണ് എവറസ്റ്റ് കീഴടക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
