അവസരസമത്വ കമീഷന് മന്ത്രിസഭയുടെ പച്ചക്കൊടി
text_fieldsന്യൂഡൽഹി: വിദ്യാഭ്യാസത്തിലും ഉദ്യോഗത്തിലും സാമൂഹികമായി ന്യൂനപക്ഷ സമുദായങ്ങൾ വിവേചനം നേരിടുന്നില്ളെന്ന് ഉറപ്പുവരുത്താനായി അവസരസമത്വ കമീഷൻ രൂപവത്കരിക്കാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. രാജ്യത്തെ മുസ്ലിം സ്ഥിതി പഠിച്ച സച്ചാ൪ സമിതി ഇത്തരമൊരു കമീഷന് ശിപാ൪ശ ചെയ്തിരുന്നു.
എട്ടു വ൪ഷത്തിനുശേഷം, ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ഘട്ടത്തിലാണ് മന്ത്രിസഭാ തീരുമാനം. ന്യൂനപക്ഷ മന്ത്രാലയം മുന്നോട്ടുവെച്ച നി൪ദേശം മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു. ന്യൂനപക്ഷ സമുദായങ്ങൾ സ്വത്വത്തിൻെറ പേരിൽ തഴയപ്പെടുന്നതുമായി ബന്ധപ്പെട്ട പരാതികളും അവസരസമത്വ കമീഷൻ പരിഗണിക്കും. പ്രത്യേക സമുദായാംഗമായതിൻെറ പേരിൽ വീട് കിട്ടാതിരിക്കുക തുടങ്ങിയ പരാതികളാണ് ഇക്കൂട്ടത്തിൽ പെടുന്നത്.
സച്ചാ൪ സമിതി ശിപാ൪ശപ്രകാരം അവസരസമത്വ കമീഷൻ രൂപവത്കരിക്കാനുള്ള ശ്രമങ്ങൾ ഒന്നാം യു.പി.എ സ൪ക്കാറിൻെറ കാലത്തുതന്നെ തുടങ്ങിയിരുന്നു. എന്നാൽ, ഇത്തരമൊരു കമീഷൻെറ അധികാരപരിധി, പ്രവ൪ത്തനം തുടങ്ങിയ കാര്യങ്ങളിൽ ത൪ക്കങ്ങളുണ്ടായി. വിവിധ മന്ത്രാലയങ്ങളുടെയും കമീഷനുകളുടെയും പ്രവ൪ത്തനപരിധിയിലേക്ക് അവസരസമത്വ കമീഷൻെറ അധികാരം കടന്നുകയറുന്നുവെന്നതായിരുന്നു പ്രധാന എതി൪പ്പ്.
ഇതേക്കുറിച്ച് പ്രതിരോധമന്ത്രി എ.കെ. ആൻറണിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭാ സമിതിയാണ് പഠിച്ചത്. ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട വിഷയം മാത്രമാണ് അവസരസമത്വ കമീഷൻ കൈകാര്യം ചെയ്യേണ്ടതെന്ന് മന്ത്രിസഭാ സമിതി തീരുമാനിച്ചു.
കമീഷൻ രൂപവത്കരിക്കാൻ സ൪ക്കാ൪ തീരുമാനിച്ചിട്ടുണ്ടെങ്കിലും, ഈ സ൪ക്കാറിൻെറ കാലത്ത് അത് പ്രാബല്യത്തിൽ വരില്ല. കമീഷൻ രൂപവത്കരിക്കുന്നതിനുള്ള ബിൽ പാ൪ലമെൻറ് പിരിയുന്നതിനുമുമ്പ് അവതരിപ്പിക്കുന്നതിനാണ് തീരുമാനം. ഈ ബിൽ പാ൪ലമെൻറിൽ പാസാക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കേണ്ടത് ഇനി വരുന്ന സ൪ക്കാറാണ്. അതേസമയം, ബിൽ പാ൪ലമെൻറിൽ എത്തിച്ചുവെന്ന അവകാശവാദം മുന്നോട്ടുവെക്കാൻ യു.പി.എക്ക് കഴിയും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
