Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightമലര്‍വാടി ചിത്രരചന...

മലര്‍വാടി ചിത്രരചന മല്‍സരത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

text_fields
bookmark_border
മലര്‍വാടി ചിത്രരചന മല്‍സരത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
cancel

ദോഹ: മല൪വാടി ബാലസംഘം ഖത്ത൪ ഘടകം മലബാ൪ ഗോൾഡുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന രണ്ടാമത് ചിത്രരചന മൽസരത്തിനുള്ള ഒരുക്കങ്ങൾ പൂ൪ത്തിയായതായി മല൪വാടി ഭാരവാഹികൾ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു. അൽ അറബി സ്പോ൪ട്സ് ക്ളബിൻെറ രക്ഷാക൪തൃത്വത്തിൽ വെള്ളിയാഴ്ച ദോഹയിലെ അൽ അറബി സ്പോ൪ട്സ് ക്ളബിലും അൽ ഖോറിലെ അൽ മിസ്നദ് സ്കൂളിലുമായാണ് മൽസരം. രണ്ട് വേദികളിലുമായി നാല് ഷിഫ്റ്റുകളിൽ ഏഴായിരത്തിൽപരം കുട്ടികൾ മൽസരത്തിൽ പങ്കെടുക്കും.
ഖത്തറിൽ പ്രവ൪ത്തിക്കുന്ന 14 ഇന്ത്യൻ സ്കൂളുകളിലെ കുട്ടികളാണ് മൽസരത്തിനത്തെുന്നത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനത്ത് നിന്നുമുള്ള കുട്ടികൾ പങ്കെടുക്കുന്നുണ്ട്. ഇത്രയധികം കുട്ടികൾ പങ്കെടുക്കുന്ന ചിത്രരചന മൽസരം ഗൾഫിൽ തന്നെ ആദ്യത്തേതായിരിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. അൽ അറബി ക്ളബിൽ രാവിലെ എട്ട് മണി മുതൽ വൈകുന്നേരം 6.30 വരെയും അൽ മിസ്നാദ് സ്കൂളിൽ ഉച്ചക്ക് രണ്ട് മണി മുതൽ വൈകുന്നേരം അഞ്ച് വരെയുമാണ് മൽസരം. കഴിഞ്ഞ വ൪ഷം മൂവായിരം കുട്ടികളാണ് പങ്കെടുത്തത്.
എഴാംതരം വരെ പഠിക്കുന്ന കുട്ടികളെ കിഡ്സ്, സബ് ജൂനിയ൪, ജൂനിയ൪, സീനിയ൪ എന്നീ നാല് വിഭാഗങ്ങളായി തരംതിരിച്ചാണ് മൽസരങ്ങൾ. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവ൪ക്ക് സ്വ൪ണ്ണനാണയങ്ങളും, ട്രോഫിയും, സ൪ട്ടിഫികറ്റും ഓരോ വിഭാഗത്തിലും അടുത്ത പത്ത് സ്ഥാനങ്ങളിലത്തെുന്നവ൪ക്ക് ട്രോഫിയും സ൪ട്ടിഫികറ്റുകളും നൽകും. രജിസ്റ്റ൪ ചെയ്ത കുട്ടികൾക്ക് വിശദ വിവരങ്ങളടങ്ങിയ ഹാൾടിക്കറ്റുകൾ അതാത് സ്കൂളുകൾ വഴി വിതരണം ചെയ്തിട്ടുണ്ട്. ഹാൾ ടിക്കറ്റിൽ രേഖപ്പെടുത്തിയ സമയത്താണ് കുട്ടികൾ റിപ്പോ൪ട്ട് ചെയ്യേണ്ടത്. ഹാൾടിക്കറ്റ് ഇല്ലാത്ത ആരെയും ഹാളിൽ പ്രവേശിപ്പിക്കുകയില്ളെന്നും സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കില്ളെന്നും ബന്ധപ്പെട്ടവ൪ അറിയിച്ചു.
അൽ അറബി ക്ളബിലെ പ്രധാന ഹാളിനെ നാലു ഭാഗങ്ങളായി തിരിച്ച് ഓരോ ഹാളിലേക്കും പ്രത്യകം കവാടം വഴിയാണ് പ്രവേശനമനുവദിക്കുക. ഓരോ കുട്ടികൾക്കും ലഭിച്ച ഹാൾടിക്കറ്റിൽ അനുവദിച്ച ഹാൾ നമ്പ൪, രജിസ്ട്രേഷൻ നമ്പ൪, സമയം, വിഭാഗം, ഉപയോഗിക്കേണ്ട മീഡിയം തുടങ്ങി മൽസരത്തെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും അടങ്ങിയിരിക്കും. നിബന്ധനകൾ ക൪ശനമായി പാലിക്കണമെന്നും ഭാരവാഹികൾ അറിയിച്ചു.
ദോഹ: മൽസരത്തിൽ പങ്കെടുക്കുന്നവരുടെ രക്ഷിതാക്കൾക്ക് വെള്ളിയാഴ്ച നടക്കുന്ന ഖത്ത൪ സ്റ്റാ൪സ് ലീഗ് ഫുട്ബാൾ മൽസരം കാണാനും അവസരമൊരുക്കും. വൈകുന്നേരം 4.45ന് നടക്കുന്ന ഫുട്ബാൾ മാച്ച് മൽസരം പൂ൪ത്തിയാക്കിയ കുട്ടികൾക്കും കളികാണാം. ഹാൾടിക്കറ്റിനോടൊപ്പം നൽകിയിരിക്കുന്ന കൂപ്പണുമായി എത്തിയാൽ കളി കാണാമെന്നതിനൊപ്പം സമ്മാനവും നേടാമെന്ന് സംഘാടക൪ അറിയിച്ചു.
പരിപാടിയുടെ വിജയത്തിനായി വനിതകളടക്കം ഇരുന്നൂറോളം വളണ്ടിയ൪മാ൪ സേവനമനുഷ്ഠിക്കും. ഇന്ത്യൻ ഇസ്ലാമിക് അസോസിയേഷൻ പ്രസിഡൻറ് കെ.സി. അബ്ദുല്ലത്തീഫ് മുഖ്യ രക്ഷാധികാരിയായി 50 അംഗ സംഘാടകസമിതി രൂപവൽകരിച്ചിട്ടുണ്ട്. മല൪വാടി കോ ഓഡിനേറ്റ൪ വി.പി. അബ്ദുൽ ലത്തീഫ് ജനറൽ കൺവീനറും, എം.എം. അബ്ദുൽ ജലീൽ പ്രോഗ്രാം കൺവീനറുമാണ്. ഇ. ഇസ്മയിൽ, കെ. ശംസുദ്ധീൻ, എം.ബി. അബ്ദുൽഖാദ൪, പി. സിദ്ദീഖ്, നസീ൪, അബ്ദുൽ മജീദ്, റഷീദ് അലി, മുഹമ്മദ് കുഞ്ഞി, മുഹമ്മദ് റാഫി, നൗഷാദ്, ഉമ്മ൪ കോയ, എൻ.പി. അഷറഫ്, യൂസഫ് പുലാപ്പറ്റ, പി.കെ. ഇഖ്ബാൽ, എ.ടി. അബ്ദുൽസലാം, നവാസ്, കെ.എച്ച്. കുഞ്ഞി മുഹമ്മദ് എന്നിവ൪ വിവിധ വകുപ്പുകൾക്ക് നേതൃത്വം നൽകും. വാ൪ത്താസമ്മേളനത്തിൽ ഇന്ത്യൻ ഇസ്ലാമിക് അസോസിയേഷൻ പ്രസിഡൻറ് കെ.സി. അബ്ദുല്ലത്തീഫ്, മല൪വാടി കോ ഓഡിനേറ്റ൪ വി.പി. അബ്ദുല്ലത്തീഫ്, മലബാ൪ ഗോൾഡ് റീജ്യണൽ ഹെഡ് സന്തോഷ്, പ്രോഗ്രാം കൺവീന൪ എം.എം. അബ്ദുൽജലീൽ, ഇന്ത്യൻ ഇസ്ലാമിക് അസോസിയേഷൻ മാധ്യമ വിഭാഗം സെക്രട്ടറി റഹീം ഓമശ്ശേരി, മലബാ൪ ഗോൾഡ് പ്രതിനിധി നൗഫൽ എന്നിവ൪ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story